Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് അഭിജിത്തും അനുജിത്തും മുങ്ങി താഴുന്നത്; അടിത്തട്ടിൽ ഊളിയിട്ട് ആറു വയസ്സുകാരനെ കോരിയെടുത്തു; പന്ത്രണ്ടുകാരനെ മുടിക്ക് പിടിച്ച് കരയിലെത്തിച്ചു; രാജശ്രീയുടെ പമ്പാ നദിയിലെ രക്ഷാപ്രവർത്തനം അതിസാഹസികമായി

നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് അഭിജിത്തും അനുജിത്തും മുങ്ങി താഴുന്നത്; അടിത്തട്ടിൽ ഊളിയിട്ട് ആറു വയസ്സുകാരനെ കോരിയെടുത്തു; പന്ത്രണ്ടുകാരനെ മുടിക്ക് പിടിച്ച് കരയിലെത്തിച്ചു; രാജശ്രീയുടെ പമ്പാ നദിയിലെ  രക്ഷാപ്രവർത്തനം അതിസാഹസികമായി

പത്തനംതിട്ട: പമ്പയിൽ മുങ്ങിയ സഹോദരങ്ങളെ അയൽവാസിയായ രാജശ്രീ(21) രക്ഷിച്ചത് അതിസാഹസികമായാണ്. തിരുവല്ല കോയിപ്രം പൂവത്തൂർ കൊടിഞ്ഞൂർ വീട്ടിൽ അഭിജിത്ത്(12), അനുജിത്ത് (6) എന്നിവരെയാണ് നദിയിൽ നിന്ന് അയൽവാസിയായ മണ്ണാവുന്നു മേപ്രത്ത് ഗീതാഭവനിൽ രാജശ്രീ രക്ഷിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. മുത്തശ്ശിക്കൊപ്പം പമ്പാനദിയിലെ കൊടിഞ്ഞൂർ കടവിൽ കുളിക്കാൻ പോയതാണ് കുട്ടികൾ. മുത്തശ്ശി കുളിച്ചുകൊണ്ടിരിക്കെ കുട്ടികൾ സമീപമുള്ള മറ്റൊരു കടവിലേക്ക് പോയി കളിക്കാൻ തുടങ്ങി. നദിക്ക് നല്ല ആഴമുണ്ട്.

പശുവിനെ അഴിച്ചുകെട്ടാൻ രാജശ്രീ എത്തിയപ്പോൾ കുട്ടികൾ തീരത്തിരുന്ന് കളിക്കുന്നത് കണ്ടിരുന്നു. തീരത്തുനിന്ന് അനുജിത്ത് രണ്ടടി മാറിയതോടെ കയത്തിലേക്ക് താഴ്ന്നു. അനുജൻ മുങ്ങിത്താഴുന്നതു കണ്ട അഭിജിത്ത് ഉറക്കെ നിലവിളിച്ചു. കരച്ചിൽ കേട്ട് രാജശ്രീ ഓടിയെത്തിയപ്പോഴേക്കും അനുജിത്തിനെ രക്ഷിക്കാൻ അഭിജിത്തും നദിയിലേക്ക് ചാടിക്കഴിഞ്ഞിരുന്നു.

നീന്തൽ അറിയാത്ത രണ്ടുപേരും മുങ്ങുന്നത് കണ്ട രാജശ്രീ വെള്ളത്തിലേക്ക് എടുത്തുചാടി. അനുജിത്ത് പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. അടിത്തട്ടിലേക്ക് ഊളിയിട്ട് രാജശ്രീ കോരിയെടുത്തു. ഒപ്പം അഭിജിത്തിന്റെ മുടിക്ക് പിടിച്ച് കരയിലേക്ക് നീന്തി. രണ്ടുപേരെയും തീരത്ത് എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. അങ്ങനെ രണ്ട് പേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു.

ബി.എസ്.സി കഴിഞ്ഞ് പി.എസ്.സി. പരീക്ഷക്കായി പരിശീലിക്കുകയാണ് രാജശ്രീ. അച്ഛൻ ബി.രാമചന്ദ്രൻ നായർ പത്തനംതിട്ട പി.എസ്.സി ഓഫീസിലെ ഉദ്യോഗസ്ഥനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP