Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളനോട്ടടിച്ച യുവമോർച്ച നേതാവിനെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്ത് അലക്സ് അറസ്റ്റിൽ; രാജീവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ്

കള്ളനോട്ടടിച്ച യുവമോർച്ച നേതാവിനെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്ത് അലക്സ് അറസ്റ്റിൽ; രാജീവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ്

കൊടുങ്ങല്ലൂർ: കള്ളനോട്ടടിച്ച യുവമോർച്ച നേതാവിനെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്ത് അലക്സ് അറസ്റ്റിൽ. മുഖ്യപ്രതി എരാശ്ശേരി രാജീവിനെ അലക്സ് തന്റെ വീട്ടിലും പിന്നീട് മറ്റൊരിടത്തും ഒളിവിൽ കഴിയാൻ സഹായിക്കുകയായിരുന്നു. ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയ ഇരുവരേയും പിന്നീട് കോടതി റിമാൻഡ് ചെയ്തു.

രാജീവിനെ കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണങ്ങൾക്കും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജീവിന്റെ സഹോദരൻ രാകേഷിനെ കള്ളനോട്ടടിക്കാനുപയോഗിച്ച യന്ത്ര സാമഗ്രികളും 1.37 ലക്ഷം രൂപയുടെ കറൻസിയുമായി വ്യാഴാഴ്ചയാണ് അറസ്റ്റിലായത്. കേസന്വേഷണം സിബിഐയ്ക്ക് കൈമാറാനും സാധ്യതയുണ്ട്.

വീട്ടിൽ പരിശോധന നടക്കുമ്പോൾ തിരുവനന്തപുരത്തായിരുന്ന രാജീവ് സംഭവമറിഞ്ഞ് മൊബൈൽ ഫോൺ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ അലക്സിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേയ്ക്കും മറ്റൊരിടത്തേയ്ക്ക് ഒളിപ്പിച്ചിരുന്നു. പിന്നീട് പൊലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങി കാണിച്ചു കൊടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP