Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജീവ് ഗാന്ധിയുടെ 27ാം രക്തസാക്ഷിത്വ വാർഷികം ദിനം ഇന്ന്; കെപിസിസി സദ്ഭാവനാ ദിനമായി ആചരിക്കും; വിപുലമായ പരിപാടികൾ

രാജീവ് ഗാന്ധിയുടെ 27ാം രക്തസാക്ഷിത്വ വാർഷികം ദിനം ഇന്ന്; കെപിസിസി സദ്ഭാവനാ ദിനമായി ആചരിക്കും; വിപുലമായ പരിപാടികൾ

തിരുവനന്തപുരം; മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വ വാർഷിക ദിനമായ ഇന്നു കെപിസിസിയുടെ നേതൃത്വത്തിൽ സദ്ഭാവനാ ദിനമായി ആചരിക്കും. ഇന്ദിരാഭവനിൽ രാവിലെ അനുസ്മരണ സമ്മേളനം പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പുഷ്പാർച്ചനയും തുടർന്ന് സർവ്വമത പ്രാർത്ഥനയും അനുസ്മരണ ചടങ്ങുകളും നടക്കും. 

കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ കെപിസിസി പ്രസിഡന്റുമാരായ വി എം. സുധീരൻ, തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുക്കും.
ഡിസിസി ആസ്ഥാനങ്ങളിലും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു പ്രാർത്ഥനാ യോഗങ്ങൾ നടത്തും.

1991മെയ് ഇരുപത്തൊന്നിനാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽവച്ച് ബോംബ് സ്‌ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിത സംവരണം ആവശ്യപ്പെടുന്ന ബിൽ ലോക്‌സഭയിൽ പാസാക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസിന്റെ ഒപ്പുശേഖരണ ക്യാംപെയിനും അനുസ്മരണത്തോട് അനുബന്ധിച്ച് സഘടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP