Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളുടെ വിവാഹച്ചെലവുകൾ ചുരുക്കി നിർദ്ധന കുടുംബത്തിനായി 900 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമ്മിച്ചു; വെള്ളൂരിലെ മെഡിക്കൽ ഷോപ്പുടമയുടെ മാതൃകയ്ക്ക് എങ്ങും കൈയടി; ആർഭാട വിവാഹങ്ങളിലൂടെ ലക്ഷങ്ങൾ പൊടി പൊടിക്കുന്നവരറിയാൻ ഇതാ ഒരു സന്ദേശ കഥ

മകളുടെ വിവാഹച്ചെലവുകൾ ചുരുക്കി നിർദ്ധന കുടുംബത്തിനായി 900 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമ്മിച്ചു; വെള്ളൂരിലെ മെഡിക്കൽ ഷോപ്പുടമയുടെ മാതൃകയ്ക്ക് എങ്ങും കൈയടി; ആർഭാട വിവാഹങ്ങളിലൂടെ ലക്ഷങ്ങൾ പൊടി പൊടിക്കുന്നവരറിയാൻ ഇതാ ഒരു സന്ദേശ കഥ

പെരുവ: മകളുടെ വിവാഹച്ചെലവുകൾ ചുരുക്കി നിർദ്ധന കുടുംബത്തിന് വീടുവെച്ചു നൽകി രാജു മാതൃകയായി. മെഡിക്കൽ ഷോപ്പുടമയാണ് രാജു. വെള്ളൂരിൽ വിൽസ് മെഡിക്കൽസ് ഉടമ കുന്നപ്പിള്ളി മാളികയിൽ എം.എം.രാജു(വിൽസൺ) ആണ് മൂത്ത മകളുടെ വിവാഹത്തിന്റെ ആർഭാടങ്ങൾ കുറച്ച് പാവപ്പെട്ട കുടുംബത്തിന് വീടുവെച്ച് നൽകിയത്.

ജൂൺ ഒൻപതിനാണ് വിൽസൺ-മിനി ദമ്പതിമാരുടെ മൂത്തമകൾ സൂസൺ രാജുവിന്റെ വിവാഹം. എം.ഫാമിന് ഒന്നാം റാങ്കോടെയാണ് സൂസൺ പാസായത്. വരൻ സ്വകാര്യ കമ്പനി ജീവനക്കാരനായ പുത്തൂർ കഴിഞ്ചിക്കാട്ടിൽ റോഷൻ ജോർജാണ്. കുന്നപ്പിള്ളി കലയത്തുംകാലായിൽ ജോയി-ഏലിയാമ്മ ദമ്പതിമാർക്കാണ് ആശ്വാസ സമ്മാനം ലഭിച്ചത്. 900 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നൽകിയത്.

വിവാഹത്തിന് മുന്നോടിയായി വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് കൈമാറാനായിരുന്നു തിരുമാനം. അതനുസരിച്ച് ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽവിൽസൺ, ജോയിക്ക് വീടിന്റെ താക്കോൽ കൈമാറി.

മണ്ണുക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ജോസ് തോമസ് പൂവത്തിങ്കൽ, മോൻസ് ജോസഫ് എംഎ‍ൽഎ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോൻ, വൈസ് പ്രസിഡന്റ് കെ.ആർ.സജീവൻ, വാർഡംഗം എം.സി.സുരേഷ്. കോ-ഓർഡിനേറ്റർ ജോർജ് തോക്കുംകാടൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP