Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കയ്യഴിഞ്ഞ് സഹായിച്ച് തെലുങ്ക് സിനിമാ ലോകം; രാം ചരൺ തേജ 60 ലക്ഷവും ഭര്യ ഉപാസന കാമിനേനി 1.20 കോടിയും നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കയ്യഴിഞ്ഞ് സഹായിച്ച് തെലുങ്ക് സിനിമാ ലോകം; രാം ചരൺ തേജ 60 ലക്ഷവും ഭര്യ ഉപാസന കാമിനേനി 1.20 കോടിയും നൽകി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ കഴിയുന്നവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാീശ്വാസ നിധിയിലേക്ക് കയ്യഴിഞ്ഞ് സഹായിച്ച് തെലുങ്ക് സിനിമാ ലോകം. നടൻ രാംചരൺ തേജ 60 ലക്ഷം രൂപയും 10 ടൺ അരിയും നൽകും. ഭാര്യ ഉപാസന കാമിനേനി 1.20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി യോ വിസാഗ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. നടൻ പ്രഭാസ് 1 കോടി രൂപ നൽകും. നടൻ അല്ലു അർജുൻ 25 ലക്ഷം രൂപയാണ് നൽകിയത്.

മലയാള സിനിമാ മമ്മൂട്ടിയും മോഹൻലാലും ദുൽഖർ സൽമാനും ധനസഹായം നൽകിയിരുന്നു.സിനിമാനടൻ മമ്മൂട്ടിയും മകനും നടനുമായ ദുൽഖർ സൽമാനും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷമാണ് സംഭാവന നൽകിയത്. വിജയ് ദേവരകൊണ്ട അഞ്ച് ലക്ഷം രൂപയും സംഭാവന നൽകിയിരുന്നു.

സംസ്ഥാന സർക്കാരിനുവേണ്ടി കലക്ടറുടെ ചേംബറിൽ ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയിൽനിന്നും ചെക്കുകൾ ഏറ്റുവാങ്ങി. മമ്മൂട്ടി 15 ലക്ഷം രൂപയും ദുൽഖർ സൽമാൻ 10 ലക്ഷവുമാണ് നൽകിയത്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ അദ്ദേഹം ജില്ലാ കലക്ടറുമായി പങ്കുവെക്കുകയും ജില്ലാ ഭരണകൂടം കൈക്കൊള്ളുന്ന നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു.

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 25 ലക്ഷം രൂപ നൽകുമെന്ന് ഇന്നറിയിച്ചിരുന്നു. നാളെ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിക്ക് നേരിട്ട് തുക കൈമാറും. അക്കൗണ്ടിന്റെ വിശദാംശങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചിത്രങ്ങളുമടക്കം പങ്ക് വെച്ചുക്കൊണ്ട് ദുരന്തത്തെ ഒന്നായി നേരിടണമെന്ന് മോഹൻലാലും മമ്മൂട്ടിയും നേരത്തെ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിക്കാൻ ചലച്ചിത്ര രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. താര സംഘടനയായ അമ്മ പത്ത് ലക്ഷം രൂപ നൽകിയിരുന്നു. നടൻ കമൽഹാസനും വിജയ് ടിവിയും ചേർന്ന് 50 ലക്ഷവും, കാർത്തിയും സൂര്യയും ചേർന്ന് 25 ലക്ഷം, തെലുങ്ക് നടൻ തമിഴ് താരസംഘടന അഞ്ച് ലക്ഷം രൂപയും നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP