Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭിന്നശേഷിക്കാർക്ക് സമൂഹം താങ്ങാവണം; ഭിന്നശേഷിക്കാരെ ഭാരമായി കാണുന്നതിനു പകരം മനുഷ്യത്വപരവും ജീവകാരുണ്യപരമാവുമായ ഇടപെടലാണ് എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവേണ്ടതെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി

ഭിന്നശേഷിക്കാർക്ക് സമൂഹം താങ്ങാവണം; ഭിന്നശേഷിക്കാരെ ഭാരമായി കാണുന്നതിനു പകരം മനുഷ്യത്വപരവും ജീവകാരുണ്യപരമാവുമായ ഇടപെടലാണ് എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവേണ്ടതെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂർ: ഭിന്നശേഷിക്കാരുടെ കാര്യത്തിൽ സങ്കടപ്പെടുകയോ സഹതപിക്കുകയോ ചെയ്യുന്നതിനു പകരം അവർക്ക് താങ്ങായി നിൽക്കുകയും വിഷമതകൾ ലഘൂകരിക്കാൻ ആവുന്നതെല്ലാം ചെയ്തുകൊടുക്കുകയുമാണ് രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും ഉത്തരവാദിത്തമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. കണ്ണൂർ നോർത്ത് ബി.ആർ.സിയുടെ ഒന്നിച്ചൊന്നായ് പദ്ധതിയുടെ ഭാഗമായി നടന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഉപകരണ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാരെ ഭാരമായി കാണുന്നതിനു പകരം മനുഷ്യത്വപരവും ജീവകാരുണ്യപരമാവുമായ ഇടപെടലാണ് എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവേണ്ടത്. ഭിന്നശേഷിക്കാരുടെ ജീവിതം പരമാവധി ആയാസരഹിതമാക്കാനും അവരുടെ കഴിവുകളെ പ്രോൽസാഹിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ പങ്കുചേർന്ന മുഴുവൻ ആളുകളെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 70 ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് പദ്ധതിയുടെ ഭാഗമായി വിവിധ തരം ഉപകരണങ്ങൾ വിതരണം ചെയ്തത്. നട്ടെല്ലിനുള്ള വളവ് നിവർത്താൻ സഹായിക്കുന്ന സ്റ്റാന്റിങ് ഫ്രെയിം, പഠനോപകരണ കിറ്റ്, വീട്ടിൽവച്ച് പഠിക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പഠന കിറ്റ്, വീൽ ചെയർ, വാക്കർ, പുസ്തകങ്ങളും പഠനോപകരണങ്ങളും സൂക്ഷിക്കുന്നതിനുള്ള അലമാര തുടങ്ങിയ ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP