Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമന്തളിയിലെ അർഎസ്എസുകാരന്റെ കൊലപാതകത്തിലെ പ്രധാന പ്രതി പിടിയിൽ; പിടിയിലായത് ഡിവൈഎഫ്‌ഐനേതാവ്; ഒരു പ്രതി വിദേശത്തേയ്ക്ക് കടന്നതായി സൂചന

രാമന്തളിയിലെ അർഎസ്എസുകാരന്റെ കൊലപാതകത്തിലെ പ്രധാന പ്രതി പിടിയിൽ; പിടിയിലായത് ഡിവൈഎഫ്‌ഐനേതാവ്; ഒരു പ്രതി വിദേശത്തേയ്ക്ക് കടന്നതായി സൂചന

കണ്ണൂർ: രാമന്തളിയിൽ ആർഎസ്എസ് പ്രവർത്തകൻ ചുരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി പിടിയിൽ. ഡിവൈഎഫ്ഐ നേതാവായ അനൂപാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിക്ക് പയ്യന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ചാണ് അനൂപിനെ പൊലീസ് പിടികൂടിയത്.

ബിജുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനി ഇയാളായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇന്നോവ കാറിലെത്തിയ അനൂപ് ഉപ്പെടെയുള്ള ഏഴു പേരാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. നേരത്ത പിടിയിലായവരും ഇക്കാര്യങ്ങൾ മൊഴിനൽകിയിട്ടുണ്ട്. ഇനി കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

കൊലപാതകത്തിൽ പങ്കെടുത്ത രാമന്തളി കുന്നരുവിലെ പാണത്താൻ വീട്ടിൽ സത്യൻ (33), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിൻ (31) രാമന്തളി കക്കംപാറയിലെ നടുവിലെ പുരയിൽ റിനേഷ് (28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പിൽ ജ്യോതിഷ് (26) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രധാനപ്രതിയായ അനൂപ് പിടിയിലായതോടെ കേസന്വേഷണം വേഗത്തിലാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം കൊലപാതകത്തിൽ പങ്കെടുത്ത പ്രതീഷ് എന്നയാൾ വിദേശത്തേക്ക് കടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP