Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി പി എം ഭീകര സംഘടനയായി മാറിയിരിക്കുകയാണ്; ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്ന സംഘത്തിൽ വിശ്വാസം ഇല്ല; യഥാർഥ പ്രതികൾ ആരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

സി പി എം ഭീകര സംഘടനയായി മാറിയിരിക്കുകയാണ്; ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്ന സംഘത്തിൽ വിശ്വാസം ഇല്ല; യഥാർഥ പ്രതികൾ ആരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഎം ഭീകര സംഘടനയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിൽ നടന്ന ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്ന സംഘത്തിൽ വിശ്വാസം ഇല്ലെന്നും ഡിജിപി രാജേഷ് ദിവാന്റെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

യഥാർഥ പ്രതികളെ പിടിക്കുന്നതുവരെ പോരാട്ടം തുടരും,മുദ്രാവാക്യം വിളിച്ച് ഷുെഹെബിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ആരുടെയും മൊഴിയെടുക്കാൻ പൊലീസ് തയാറാകാത്തതുകൊലപാതകം സിപിഎമ്മിന്റെ അറിവോടെയാണു നടന്നത് എന്നതിനു തെളിവാണ്.

കൊലപാതകം അന്വേഷിക്കാൻ മഹിപാൽ യാദവിന്റെ നേതൃത്വത്തിൽ പുതിയ സംഘത്തെ ചുമതലപ്പെടുത്തി എന്നാണ് പറയുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷന് അനുവാദം ലഭിച്ച ആളാണ് മഹിപാൽ യാദവ്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകിയത് എന്തിനാണെന്ന് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

യഥാർഥ പ്രതികൾ ആരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കണം. കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്ന് എ.ഡി.ജി.പി രാജേഷ് ദിവാൻ പറഞ്ഞിട്ടുണ്ട്. അതിനാൽ ഗൂഢാലോചന കുറ്റം ചുമത്തി പ്രതികൾക്കെതിരെ കേസെടുക്കണം

കൊലപാതകം വലിയ വിഷയമാക്കി കോൺഗ്രസ് എടുക്കുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ പറയുന്നു. കൊലപാതകം വലിയ വിഷയമല്ലെന്നാണ് സിപിഎം നിലപാട്. നിരന്തരം കൊലപാതകം നടക്കുന്ന കണ്ണൂരിൽ ഷുഹൈബിന്റെ കൊലപാതകം വിഷയമല്ലെന്ന സിപിഎം നിലപാട് ക്രൂരമാണെ്.

യഥാർത്ഥ പ്രതികളെ പാർട്ടിഗ്രാമങ്ങളിൽ ഒളിപ്പിച്ച ശേഷം ഡമ്മി പ്രതികളെ നൽകി സിപിഎം നാടകം കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP