Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ തന്നെ സൃഷ്ടിച്ച ദുരിതം അവസാനിപ്പിക്കുന്നതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നടത്തിയത്; ഇത് അപഹാസ്യമാണ്; കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതിന് ഉത്തരവാദി സർക്കാർ മാത്രമാണ്; ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത് കുറച്ച് കടന്ന കൈയായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സർക്കാർ തന്നെ സൃഷ്ടിച്ച ദുരിതം അവസാനിപ്പിക്കുന്നതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നടത്തിയത്; ഇത് അപഹാസ്യമാണ്; കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതിന് ഉത്തരവാദി സർക്കാർ മാത്രമാണ്; ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത് കുറച്ച് കടന്ന കൈയായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മുടങ്ങിക്കിടന്ന പെൻഷൻ വിതരണം പുനഃരാരംഭിച്ചതിനും ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത് കുറച്ച് കടന്ന കൈയായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതിന് ഉത്തരവാദി സർക്കാർ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

അഞ്ച് മാസക്കാലം പാവപ്പെട്ട പെൻഷൻകാരെ സർക്കാർ തീരാദുരിതത്തിലാക്കി. പലരും ആത്മഹത്യ ചെയ്തു. ഒരു നേരത്തെ മരുന്നിന് പോലും പണമില്ലാതെ നരകയാതന അനുഭവിച്ചവർ നിരവധിയാണ്.ഒടുവിൽ പെൻഷൻകാർക്ക് അനിശ്ചിതകാല സത്യാഗ്രഹമിരിക്കേണ്ടി വന്നു. അങ്ങനെ ഗത്യന്തരമില്ലാതെയാണ് സർക്കാരിന് പെൻഷൻ വിതരണം പുനഃരാരംഭിക്കാൻ നടപടി സ്വീകരിക്കേണ്ടി വന്നത്.

സർക്കാർ തന്നെ സൃഷ്ടിച്ച ദുരിതം അവസാനിപ്പിക്കുന്നതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇത് അപഹാസ്യമാണ്. സർക്കാരിന്റെ ക്രൂരത കാരണം ആത്മഹത്യ ചെയ്ത പെൻഷൻകാരുടെ കാര്യത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ച ശേഷമായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനം നടത്തേണ്ടയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP