Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡിഎംആർസിയുടെ നേതൃത്വത്തിൽ തന്നെ തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ നടപ്പാക്കണം; ശ്രീധരനെയും ഡിഎംആർസിയെയും മടക്കി വിളിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു

ഡിഎംആർസിയുടെ നേതൃത്വത്തിൽ തന്നെ തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ നടപ്പാക്കണം; ശ്രീധരനെയും ഡിഎംആർസിയെയും മടക്കി വിളിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇ. ശ്രീധരനെയും ഡിഎംആർസിയെയും മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു ശ്രീധരന്റെയും ഡിഎംആർസിയുടെയും നേതൃത്വത്തിൽ തന്നെ തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ താത്പര്യം കാണിക്കാതിരുന്ന സാഹചര്യത്തിൽ വേദനയോടെയാണ് താൻ പിന്മാറുന്നതാണെന്ന് കഴിഞ്ഞ ദിവസം ശ്രീധരൻ വ്യക്തമാക്കിയിരുന്നത്. ശ്രീധരനെപ്പോലെ രാഷ്ട്രം ആദരിക്കുന്ന ഒരു പ്രതിഭാശാലിക്ക് ഒരു പദ്ധതിയിൽനിന്നും പിന്മാറേണ്ടിവരുന്നത് കേരളീയർക്കാകെ അപമാനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ശ്രീധരനെ മടക്കിവിളിച്ച് ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും ശ്രീധരന്റെ സേവനം കേരളത്തിന് നഷ്ടപ്പെടുത്തുന്ന സാഹചര്യം മുഖ്യമന്ത്രി ഒഴിവാക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP