Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അധികാരത്തിന്റെ ഹുങ്കിൽ മുഖ്യമന്ത്രി പലതും മറക്കുകയാണ്; കമ്മീഷൻ മനുഷ്യാവകാശ കമ്മീഷന്റെ പണി തന്നെയാണ് ചെയ്തിരിക്കുന്നത്'; ശ്രീജിത്തിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് രമേശ് ചെന്നിത്തല

'അധികാരത്തിന്റെ ഹുങ്കിൽ മുഖ്യമന്ത്രി പലതും മറക്കുകയാണ്; കമ്മീഷൻ മനുഷ്യാവകാശ കമ്മീഷന്റെ പണി തന്നെയാണ് ചെയ്തിരിക്കുന്നത്'; ശ്രീജിത്തിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിന്റെ ഹുങ്കിൽ മുഖ്യമന്ത്രി പലതും മറക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷൻ മനുഷ്യാവകാശ കമ്മീഷന്റെ പണി തന്നെയാണ് ചെയ്തിരിക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ പിടിപ്പു കേടുകൊണ്ടാണ് സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങൾ ആവർത്തിച്ചാവർത്തിച്ചുണ്ടാവുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

നേരത്തേ, മനുഷ്യാവകാശ കമ്മീഷൻ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. കമ്മീഷൻ കമ്മീഷന്റെ പണിയെടുത്താൽ മതിയെന്നുമാണ് മുഖ്യമന്ത്രി വിമർശിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP