Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുരിതാശ്വാസ ഏകോപനത്തിലെ വീഴ്ചകൾ പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല; സർക്കാരിന്റെ സഹായം കാര്യമായി എത്തുന്നില്ലെന്ന് വിമർശനം; ഒടുവിൽ പിണറായി സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

ദുരിതാശ്വാസ ഏകോപനത്തിലെ വീഴ്ചകൾ പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല; സർക്കാരിന്റെ സഹായം കാര്യമായി എത്തുന്നില്ലെന്ന് വിമർശനം; ഒടുവിൽ പിണറായി സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഉണ്ടായിട്ടുള്ള വീഴ്ച അടിയന്തിരമായി പരിഹരിക്കണണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പതിനായിരക്കണക്കിന് ആളുകളാണ് ഇപ്പോഴും സഹായത്തിനായി നിലവിളിച്ചു കൊണ്ട് വെള്ളം മുങ്ങിയ കെട്ടിടങ്ങളുടെ മുകളിൽ ഇരിക്കുന്നത്. അവർക്ക് സഹായമെത്തിക്കാൻ കഴിയുന്നില്ല. ഭക്ഷണവും ശുദ്ധജലവും കിട്ടാതെ ജനങ്ങൾ അവശരായി മാറിക്കഴിഞ്ഞിരിക്കുന്നു. വൈദ്യുതി ഇല്ലാത്തു കാരണം മൊബൈലുകൾ ഓഫായതോടെ ഒറ്റപ്പെട്ടു പോയവർക്ക് പുറം ലോകമായി ബന്ധപ്പെടാൻ പോലും കഴിയുന്നില്ല. വൃദ്ധരും കുട്ടികളും അടക്കമുള്ള ജനങ്ങൾ നരകയാതന അനുഭവിക്കുകയാണ്.

ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പോലും ഭക്ഷ്യ വസ്തുക്കളോ, ശുദ്ധജലമോ എത്തിക്കുന്നതിന് സർക്കാരിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മലബാർ മേഖലയിലെ നിരവധി പ്രദേശങ്ങളും ക്യാമ്പുകളും താൻ സന്ദർശിച്ചു. ഇന്ന് സന്ദർശിച്ചു കൊണ്ടിരിക്കുന്ന അപ്പർ കുട്ടനാട്ട് മേഖലയിൽ സന്ദർശനം നടത്തുകയാണ്. ഇവിടെയെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങൾ കഷ്ടപ്പെടുന്നതാണ് തനിക്ക് കാണാൻ കഴിയുന്നത്. സന്നദ്ധ സംഘടനകൾ ചെയ്യുന്ന സഹായങ്ങൾ മാത്രമാണ് ക്യാമ്പുകളിൽ കാണുന്നത്. സർക്കാരിന്റെ സഹായം കാര്യമായി എത്തുന്നില്ല. അടിയന്തിരമായി കുടിവെള്ളവും ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിന് നടപടി സ്വീകരിക്കണം. പ്രളയമുണ്ടായ സ്ഥലങ്ങളിൽ പകർച്ച വ്യാധികൾ പിടിപെടാൻ സാദ്ധ്യതയുള്ളതിനാൽ ആര്യോഗ്യ രക്ഷാപ്രവർത്തകരെ അടിയന്തിരമായി നിയോഗിക്കണം.

കേരളത്തിന്റെ ഇപ്പോഴത്തെ അപകടകരമായ അവസ്ഥ കണക്കിലെടുത്ത് ഇത് കൈകാര്യം ചെയ്യാൻ കഴിയുന്ന കൂടുതൽ സേനയെയും വിദ്ഗ്ധരെയും എത്തിക്കണം. വിരമിച്ച സൈനികരുടെ സഹായം സർക്കാർ തേടണം. കൽക്കത്തയിൽ എയർഫോഴ്സിന്റെ മുങ്ങൽ വിദ്ഗധ സംഘത്തിന്റെ സേവനവും പ്രയോജനപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP