Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതിക്കാരായ എഞ്ചിനീയർമാരുടെ സസ്‌പെൻഷൻ നടപടിയിൽ വീഴ്‌ച്ചയില്ലെന്ന് രമേശ് ചെന്നിത്തല; മന്ത്രിമാരുമായി അഭിപ്രായ വ്യത്യാസമിന്ന് ആഭ്യന്തര മന്ത്രി; മന്ത്രിമാർ രംഗത്തുവന്നത് അഴിമതി മൂടിവെയ്ക്കാനെന്ന് വി എസ്

അഴിമതിക്കാരായ എഞ്ചിനീയർമാരുടെ സസ്‌പെൻഷൻ നടപടിയിൽ വീഴ്‌ച്ചയില്ലെന്ന് രമേശ് ചെന്നിത്തല; മന്ത്രിമാരുമായി അഭിപ്രായ വ്യത്യാസമിന്ന് ആഭ്യന്തര മന്ത്രി; മന്ത്രിമാർ രംഗത്തുവന്നത് അഴിമതി മൂടിവെയ്ക്കാനെന്ന് വി എസ്

ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതിൽ മന്ത്രിമാരുമായി തർക്കമില്ലെന്ന് രമേശ് ചെന്നിത്തല. പി.ജെ.ജോസഫും വി.കെ ഇബ്രാഹിം കുഞ്ഞുമായി തനിക്ക് അഭിപ്രായവ്യത്യാസവുമില്ല. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത് വിജിലൻസ് ഡയറക്ടറുടെ ശുപാർശയിലാണ്. ഉദ്യോഗസ്ഥർക്കെതിരായ നടപടി മന്ത്രിമാരുമായി നേരത്തെ സംസാരിച്ചതാണ് അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല. അഴിമതി തടയേണ്ടത് തന്റെ ചുമതലയും ഉത്തരവാദിത്തവുമാണ്. ഇല്ലെങ്കിൽ പിന്നെന്തിനാണ് വിജിലൻസ് സംവിധാനമെന്നും ചെന്നിത്തല ചോദിച്ചു.

അഴിമതി തടയേണ്ടത് തന്റെ ചുമതലയും ഉത്തരവാദത്വവുമാണ്. ഇല്ലെങ്കിൽ പിന്നെന്തിന് വിജിലൻസ് സംവിധാനം എന്നും ചെന്നിത്തല ചോദിച്ചു. ആഭ്യന്തരവകുപ്പിന്റെ നടപടികൾക്കെതിരെ മുഖ്യമന്ത്രിക്ക് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് മന്ത്രിമാർ പരാതിപ്പെട്ടു എന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കടലുണ്ടി പാലത്തിന്റെ നിർമ്മാണത്തിലെ അഴിമതി ആരോപണങ്ങളെതുടർന്നുള്ള വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് എൻജീനിയർമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരെ അറിയിക്കാതെയാണ് നടപടിയെന്നാണ് ആരോപണം.

അതേസമയം അഴിമതിക്കാരായ രണ്ട് ചീഫ് എഞ്ചിനീയർമാരെ സസ്‌പെൻഡു ചെയ്തതിന്റെ പേരിൽ മന്ത്രിമാരായ പി ജെ ജോസഫും, വി കെ ഇബ്രാഹിം കുഞ്ഞും പ്രതിഷേധം ഉയർത്തുന്നത് അഴിമതി മൂടിവയ്ക്കാനുള്ള സ്ഥിരം ശ്രമങ്ങളുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആരോപിച്ചു.

കടലുണ്ടി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയിൽ ആരോപണവിധേയരായ പൊതുമരാമത്ത്, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർമാരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച് വിജിലൻസ് നൽകിയ ശക്തമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. വിജിലൻസ് നൽകിയ ഗൗരവതരമായ റിപ്പോർട്ട് ഒരു തരത്തിലും അവഗണിക്കാൻ കഴിയാതിരുന്ന പശ്ചാത്തലത്തിൽ, ഇവരെ സസ്‌പെൻഡ് ചെയ്യാൻ ആഭ്യന്തരമന്ത്രി നിർബന്ധിതനാവുകയായിരുന്നു. എന്നാൽ, ഇതിനെതിരെ കേരളാ കോൺഗ്രസ്, ലീഗ് മന്ത്രിമാർ വാളോങ്ങുന്നത് വിചിത്രമായ കാഴ്ചയാണ്.

അഴിമതിക്കാരെ എന്നും സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. അങ്ങനെയുള്ള മുഖ്യമന്ത്രിയെ ഉപയോഗിച്ച് ഈ ചീഫ് എഞ്ചിനീയർമാരുടെ സസ്‌പെൻഷനും റദ്ദ് ചെയ്ത് വീണ്ടും അഴിമതിക്ക് കളമൊരുക്കാനും, ആ അഴിമതിയുടെ പങ്കു പറ്റാനുമുള്ള ലീഗിന്റെയും കേരളാ കോൺഗ്രസിന്റെയും ഗൂഢതന്ത്രമാണ് ഇതിനു പിന്നിൽ. ഇത് അത്യന്തം അപലപനീയമാണ്. അതുകൊണ്ട്, അഴിമതിക്കാരെ സസ്‌പെൻഡ് ചെയ്തതിന്റെ പേരിൽ പരാതി ഉന്നയിക്കുന്നത് എന്തിനാണെന്ന് പരാതി ഉന്നയിച്ച മന്ത്രിമാർ വ്യക്തമാക്കണം. ഇക്കാര്യത്തിൽ കേരളാ കോൺഗ്രസ് ലീഗ് നേതൃത്വങ്ങളും നിലപാട് വ്യക്തമാക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP