Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷ വധക്കേസ് അന്വേഷണം: പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല; കുറ്റവാളികളെ ഉടൻ കണ്ടെത്തും; വിഷയത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി

ജിഷ വധക്കേസ് അന്വേഷണം: പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല; കുറ്റവാളികളെ ഉടൻ കണ്ടെത്തും; വിഷയത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി

കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയായ ജിഷയെ ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസിനെ പൊലീസും സർക്കാരും ഗൗരവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല എറണാകുളം പ്രസ് ക്‌ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കവെ ചെന്നിത്തല വ്യക്തമാക്കി.

പൊലീസിന് സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള അവസരം നൽകുകയാണ് വേണ്ടത്. പൊലീസിനു മേൽ സമ്മർദ്ദം ഉണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങൾ കേസ് അന്വേഷണം വഴിതെറ്റിക്കാനേ ഇടയാക്കൂകയുള്ളൂ. ശാസ്ത്രീയമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കുറ്റവാളികളെ ഉടൻ തന്നെ കണ്ടെത്തുമെന്നും ചെന്നിത്തല പറഞ്ഞു. ശക്തമായ തെളിവുകൾ ശേഖരിക്കേണ്ടതിനാലാണ് അന്വേഷണത്തിന് സമയം കൂടുതൽ എടുക്കുന്നത്. ജിഷയുടെ അമ്മ രാജേശ്വരിയെ സന്ദർശിക്കരുത് എന്നാണ് പൊലീസ് തന്നോട് അഭ്യർത്ഥിച്ചത്.

എന്നാൽ, ആ എതിർപ്പ് മറികടന്നാണ് താൻ ആശുപത്രിയിൽ എത്തിയത്. അല്ലാതെ താൻ വിഷയത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.ജി.പിയോട് സംഭവ സ്ഥലം സന്ദർശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. എഡിജിപി പത്മകുമാർ കൊച്ചിയിൽ കേന്ദ്രീകരിച്ച് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഇപ്പോൾ ആവശ്യമില്ല. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മാത്രമെ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

ജിഷയുടെ മരണത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്. ഈ സംഭവം തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP