Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവോയിസ്റ്റ് ആക്രമണമെന്നുറപ്പിച്ച് പൊലീസും കലക്ടറും; പാലക്കാട്ടും വയനാട്ടിലും നടന്നത് മാവോയിസ്റ്റ് ആക്രമണമല്ലെന്ന് ആഭ്യന്തരമന്ത്രി

മാവോയിസ്റ്റ് ആക്രമണമെന്നുറപ്പിച്ച് പൊലീസും കലക്ടറും; പാലക്കാട്ടും വയനാട്ടിലും നടന്നത് മാവോയിസ്റ്റ് ആക്രമണമല്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: മാവോയിസ്റ്റ് ആക്രമണത്തിന്റെ പേരിൽ കേന്ദ്രഫണ്ട് അടിച്ചുമാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നതായുള്ള വാർത്തയ്ക്കു ബലമേകി പൊലീസിന്റെയും ആഭ്യന്തരമന്ത്രിയുടെയും പരസ്പരവിരുദ്ധ മൊഴികൾ. പാലക്കാട്ടും അട്ടപ്പാടിയിലും നടന്നത് മാവോയിസ്റ്റ് ആക്രമണമെന്ന തരത്തിൽ പൊലീസും കലക്ടറും പ്രസ്താവനയിറക്കിയപ്പോൾ ഇതെല്ലാം നിഷേധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി.

പാലക്കാട്ടും അട്ടപ്പാടിയിലും നടന്നത് മാവോയിസ്റ്റ് ആക്രമണമല്ലെന്ന് ആഭ്യന്തരമന്ത്രി മാദ്ധ്യമങ്ങളോടു വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ പേരുപറഞ്ഞ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമാണ് നടന്നത്. ഒരു ആശയത്തിന്റെ പേരിലല്ല ഇതൊക്കെ. വെറും ആക്രമണം മാത്രമാണിതെന്നും ഇതിനെ ഗൗരവത്തോടെ കാണുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ പൊലീസും വയനാട് കലക്ടറുമുൾപ്പെടെയുള്ളവർ മാവോയിസ്റ്റ് ആക്രമണമാണ് ഇതെന്ന തരത്തിലാണ് പരാമർശം നടത്തിയത്.

പാലക്കാട് സൈലന്റ് വാലിയിലും അട്ടപ്പാടിയിലും വയനാട്ടിലെ വെള്ളമുണ്ടയിലുമാണ് അജ്ഞാതസംഘം ആക്രമണം നടത്തിയത്. മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇന്റലിജൻസ് പറഞ്ഞത്. മുക്കാലിയിലുള്ള വനംവകുപ്പിന്റെ സൈലന്റ് വാലി റേഞ്ച് ഓഫീസിനു പുലർച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിന് നേർക്കാണ് ആക്രമണം നടന്നത്. ഇതുകൂടാതെ തിങ്കളാഴ്ച രാവിലെ എട്ടോടെ പാലക്കാട് ചന്ദ്രനഗറിലെ കെഎഫ്‌സി റെസ്റ്റോറന്റ് ഒരു സംഘമാളുകൾ അടിച്ചു തകർക്കുകയും ചെയ്തു.

അതിനിടെയാണ് അട്ടപ്പാടിയിൽ നടന്നത് മാവോയിസ്റ്റ് ആക്രമണമല്ലെന്നു വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയത്. മാവോയിസ്റ്റുകളുടെ പേരിൽ കേന്ദ്ര ഫണ്ടു തട്ടാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന വാർത്തകൾ സത്യമാണെന്നു തെളിയിക്കുന്നതായി ആഭ്യന്തര മന്ത്രിയുടെയും വിജിലൻസിന്റെയും പ്രസ്താവനകൾ തമ്മിലുള്ള വൈരുദ്ധ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP