Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

കോൺഗ്രസിൽ ഗ്രൂപ്പ് പ്രവർത്തനത്തിന്റെ കാലം അവസാനിച്ചെന്ന് ചെന്നിത്തല; പിണറായി സർക്കാരിന്റെ മധുവിധു കാലത്തെ അഭിപ്രായ വ്യത്യാസം തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ്

കോൺഗ്രസിൽ ഗ്രൂപ്പ് പ്രവർത്തനത്തിന്റെ കാലം അവസാനിച്ചെന്ന് ചെന്നിത്തല; പിണറായി സർക്കാരിന്റെ മധുവിധു കാലത്തെ അഭിപ്രായ വ്യത്യാസം തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോൺഗ്രസിൽ ഗ്രൂപ്പു വഴക്കിന്റെ കാലം അവസാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ നിർദ്ദേശിച്ച ഉമ്മൻ ചാണ്ടിയുടെ നടപടി അസാധാരണ നടപടിയാണെന്നും പ്രതിപക്ഷ നേതാവായ ശേഷം അദ്ദേഹം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒറ്റക്കെട്ടായി കേരളത്തിലെ ജനങ്ങൾക്കായി കോൺഗ്രസ് നിലകൊള്ളുമെന്നും കൂടുതൽ ക്രിയാത്മകമായി കോൺഗ്രസിനെയും യുഡിഎഫിനെയും മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇടത് സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളുമായി സഹകരിക്കും

പിണറായി സർക്കാരിന്റെ മധുവിധു കാലത്ത് തന്നെ മുന്നണിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായത് തന്നെ അത്ഭുതപ്പെടുത്തിയതായും ചെന്നിത്തല പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് പോലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ പോലും ഭരണ മുന്നണിയിൽ വ്യത്യസ്ത അഭിപ്രായം ഉയരുകയാണ്. എന്നാൽ ഈ സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്നും ആറു മാസത്തെ സമയം കൊടുക്കണമെന്നും പ്രസ് ക്‌ളബിന്റെ മുഖാമുഖം പരിപാടിയിൽ ചെന്നിത്തല പറഞ്ഞു.

കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിലെ നിലപാടിൽ നിന്നും പിന്മാറുന്നത് ഗുണകരമല്ല. അതിരപ്പള്ളി വിഷയത്തിൽ ഇരു മുന്നണികളിലും വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ട്. എല്ലാ പാർട്ടികളുമായും പരിസ്ഥിതി പ്രവർത്തകരുമായും ചർച്ച നടത്തി വേണം ഇതിൽ അഭിപ്രായ സമന്വയം ഉണ്ടാക്കണം. ജസ്റ്റീസ് പരിപൂർണൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചു വിടാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP