Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹായം തേടി എത്തിയപ്പോൾ ഭർത്താവിനെ പുറത്തേക്ക് പറഞ്ഞയച്ച് കയറി പിടിച്ചെന്ന് ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ പരാതിയുമായി വീട്ടമ്മ; ബലപ്രയോഗത്തിൽ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ; വീട്ടമ്മയുടെ ഭർത്താവ് മർദ്ദിച്ചെന്ന് പരാതിപ്പെട്ട് രമേശ് നമ്പിയത്തും

സഹായം തേടി എത്തിയപ്പോൾ ഭർത്താവിനെ പുറത്തേക്ക് പറഞ്ഞയച്ച് കയറി പിടിച്ചെന്ന് ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ പരാതിയുമായി വീട്ടമ്മ; ബലപ്രയോഗത്തിൽ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ; വീട്ടമ്മയുടെ ഭർത്താവ് മർദ്ദിച്ചെന്ന് പരാതിപ്പെട്ട് രമേശ് നമ്പിയത്തും

കോഴിക്കോട്: സഹായം തേടി എത്തിയ യുവതിയെ ഡി.സി.സി ജനറൽ സെക്രട്ടറി രമേശ് നമ്പിയത്ത് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഇതു സംബന്ധിച്ച് ഫറോക്ക് സ്വദേശിനിയായ വീട്ടമ്മ കസബ പൊലീസിൽ പരാതി നൽകി.

ഇന്നലെ രാവിലെ 8.30ന് നമ്പിയത്തിന്റെ ചാലപ്പുറത്തുള്ള ഓഫീസിലാണ് സംഭവം. ഒരു സഹായം തേടിയെത്തിയപ്പോൾ ഭർത്താവിനെ പുറത്തേയ്ക്ക് പറഞ്ഞയച്ച് തന്നെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് 40കാരിയുടെ പരാതി. ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ഒരു വർഷം മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ഭർത്താവിന് ധനസഹായം വാങ്ങിക്കൊടുക്കാമെന്ന വാഗ്ദാനം നൽകിയാണത്രെ ഇരുവരേയും ഓഫീസിലേക്ക് വിളിപ്പിച്ചത്. ഇതിന് ശേഷമായിരുന്നു പീഡന ശ്രമമെന്നാണ് ആരോപണം.

ആശുപത്രിയിൽ നിന്നു നൽകിയ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനാണ് ഭർത്താവിനെ പുറത്തേക്കയച്ചത് . ചില രേഖകൾ കൂടി എടുക്കാൻ ഓഫീസിൽ തിരിച്ചെത്തിയ താൻ കാണുന്നത് ഭാര്യയെ നമ്പിയത്ത് ഉപദ്രവിക്കുന്നതാണെന്ന് വീട്ടമ്മയുടെ ഭർത്താവ് പറഞ്ഞു. ബലപ്രയോഗത്തിനിടെ അബോധാവസ്ഥയിലായ വീട്ടമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കൈയ്ക്കും കണ്ണിനും തലയ്ക്കും പരിക്കുണ്ട്.

പരാതിക്കാരിയുടെ ഭർത്താവ് തന്നെ മർദ്ദിച്ചതായി കാണിച്ച് രമേശ് നമ്പിയത്തും പൊലീസിൽ പരാതി നൽകി. അതേ സമയം, തനിക്കെതിരായ പരാതി രാഷ്ട്രീയ പകപോക്കലാണെന്ന് രമേശ് നമ്പിയത്ത് പറഞ്ഞു. മുമ്പ് നടുവട്ടത്ത് സി.പി.എം അനുഭാവി നടത്തുന്ന ചെരുപ്പ് കമ്പനിക്കെതിരെ തന്റെ നേതൃത്വത്തിൽ സമരം നടന്നിരുന്നു. ഇതിലുള്ള പക പോക്കലാണ് നടന്നതെന്ന് കോൺഗ്രസ് നേതാവും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP