Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വളർത്തു മകളെ പീഡിപ്പിച്ചത് നിരവധി തവണ; പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് പ്രതിക്ക് 10 വർഷം കഠിനതടവും 10000 രൂപ പിഴയും; പ്രേരണക്കുറ്റത്തിന് പ്രതിയാക്കപ്പെട്ട അമ്മയെ വെറുതെ വിട്ടു

വളർത്തു മകളെ പീഡിപ്പിച്ചത് നിരവധി തവണ; പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് പ്രതിക്ക് 10 വർഷം കഠിനതടവും 10000 രൂപ പിഴയും; പ്രേരണക്കുറ്റത്തിന് പ്രതിയാക്കപ്പെട്ട അമ്മയെ വെറുതെ വിട്ടു

തൃശൂർ: വർഷങ്ങളായി പതിമൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത പ്രതിക്ക പത്ത് വർഷം കഠിന തടവ്. വളർത്തു മകളെയാണ് രണ്ടാനച്ഛൻ പലപ്പോഴായി പീഡിപ്പിച്ചത്. കഠിന തടവോടൊപ്പം 10000 രൂപ പിഴയൊടുക്കാനും തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് പോക്സോ കോടതി ജഡ്ജി മുഹമ്മദ് റസിം വിധിച്ചു.

അനാഥാലയത്തിൽ താമസിച്ചുകൊണ്ടു സ്‌കൂളിൽ പഠിച്ചിരുന്ന കുട്ടി അവധിക്ക് വീട്ടിൽ വന്നപ്പോഴടക്കം പല തവണയായി വരവൂർ സ്വദേശിയായ പ്രതി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.

ശാസ്ത്രീയ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്നു കണ്ടെത്തിയാ പൊലീസ് കുട്ടിയുടെ അമ്മയെ പ്രേരണാകുറ്റത്തിന് പ്രതിയാക്കിയിരുന്നു. എന്നാൽ കോടതി അവരെ വെറുതെ വിട്ടു.ചെറുതുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്‌കൂൾ ഓർഫനേജ് അടക്കമുള്ള സ്ഥാപനങ്ങളിലെ സാക്ഷികളടക്കമുള്ളവരെ വിചാരണ ചെയ്തിരുന്നു.

സർക്കാരിന്റെ ഇര നഷ്ടപരിഹാര ഫണ്ടിൽനിന്നും 4,50,000 രൂപ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി വഴി ഇരയ്ക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP