Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈദിക വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി; വൈദികനെതിരെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു; ആരോപണം ഉയർത്തിയതുകൊട്ടാരക്കരയിലെ സെമിനാരിയിലെ മൂന്ന് വിദ്യാർത്ഥികൾ

വൈദിക വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി; വൈദികനെതിരെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു; ആരോപണം ഉയർത്തിയതുകൊട്ടാരക്കരയിലെ സെമിനാരിയിലെ മൂന്ന് വിദ്യാർത്ഥികൾ

തിരുവനന്തപുരം: മാനന്തവാടി രൂപതയ്ക്ക് കീഴിലെ വൈദികനായ ഫാ. റോബിൻ വടക്കുംചേരിയുടെ ബലാത്സംഗത്തിന് ഇരയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിന് പിന്നാലെ മറ്റൊരു വൈദികന് എതിരെയും ലൈംഗിക പീഡന ആരോപണം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലുള്ള സെമിനാരിയിലെ വൈദികന് എതിരെയാണ് പീഡന ആരോപണം ഉയർന്നിരിക്കുന്നത്. സെമിനാരിയിലെ മൂന്ന് വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു എന്നു കാണിച്ച് പരാതി നൽകിയത് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ ആൺുകുട്ടിയാണ്.

കൊട്ടാരക്കരയിലുള്ള എസ്ഡിഎം മൈനർ സെമിനാരിയിലെ വൈദികനായ ഫാ. തോമസ് പാറേക്കുളത്തിന് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സെമിനാരിയിലെ അന്തേവാസിയായ തന്നെയും മറ്റ് രണ്ട് വിദ്യാർത്ഥികളെയും പ്രകൃതി വിരുദ്ധമായി വൈദികൻ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത. ഒന്നിലേറെ തവണ വൈദികൻ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും പരാതിയിൽ പറയുന്നു. ചൈൽഡ് ലൈനിൽ ലഭിച്ച പരാതി അന്വേഷണത്തിനായി പൊലീസിന് കൈമാറുകയായിരുന്നു.

കാഞ്ഞിരംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം സംഭവം നടന്ന സ്ഥലം കൊട്ടാരക്കരയായതിനാൽ വിശദമായ അന്വേഷണത്തിനായി പരാതി കൊട്ടാരക്കര പൊലീസിന് കൈമാറി. 17 വയസുകാരനാണ് പരാതിക്കാരൻ. താനടക്കം മൂന്ന് പേരെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം കൊട്ടാരക്കര പൊലീസ് നടത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP