Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന സമ്മേളനത്തിന് ആളെ തികയ്ക്കാൻ സൗജന്യ വിനോദയാത്രയെന്ന് പറഞ്ഞ് ആദിവാസി സ്ത്രീകളെ കൊണ്ടുപോയി; മടങ്ങിവരുമ്പോൾ മദ്യം നൽകി പീഡിപ്പിച്ചു; പിള്ള കോൺഗ്രസ്സിനെതിരെ ഗുരുതര ആരോപണങ്ങൾ

സംസ്ഥാന സമ്മേളനത്തിന് ആളെ തികയ്ക്കാൻ സൗജന്യ വിനോദയാത്രയെന്ന് പറഞ്ഞ് ആദിവാസി സ്ത്രീകളെ കൊണ്ടുപോയി; മടങ്ങിവരുമ്പോൾ മദ്യം നൽകി പീഡിപ്പിച്ചു; പിള്ള കോൺഗ്രസ്സിനെതിരെ ഗുരുതര ആരോപണങ്ങൾ

സംസ്ഥാന സമ്മേളനത്തിനും ജാഥകൾക്കും കൂലിക്ക് ആളെ കൊണ്ടുവരുന്നത് പുത്തരിയല്ല. എന്നാൽ, കൊണ്ടുവന്ന സ്ത്രീകളെ, അതും ആദിവാസി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നേരിടുകയാണ് കേരണ കോൺഗ്രസ് (ബി). കോട്ടയത്തുനടന്ന സുവർണജൂബിലി സമ്മേളനത്തിനായി കൊണ്ടുവന്ന ആദിവാസി സ്ത്രീകളെയാണ് ചിലർ പീഡിപ്പിക്കാൻ ശ്രമിച്ചത്.

കോട്ടൂർ അഗസ്ത്യവനത്തിലെ സെറ്റിൽമെന്റുകളിൽനിന്ന് കൊണ്ടുപോയ ആദിവാസി യുവതികളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതിയുയർന്നത്. സൗജന്യ വിനോദയാത്രയെന്ന പേരിലാണ് ഇവരെ കോട്ടയത്തേയ്ക്ക് കൊണ്ടുപോയത്. ആദിവാസികൾ നൽകിയ പരാതിയെത്തുടർന്ന് നെയ്യാർഡാം പൊലീസ് അന്വേഷണം ആരംഭിച്ചു. നെയ്യാർഡാം എസ്.ഐ അനിൽകുമാർ ആദിവാസി സെറ്റിൽമെന്റിൽ എത്തി മൊഴിയെടുത്തു. കേരള കോൺഗ്രസ് (ബി) കോട്ടൂർ മണ്ഡലം സെക്രട്ടറി കുറ്റിച്ചിറ സത്താർ, ഷാനവാസ് തുടങ്ങി നാലുപേർക്കെതിരെ ആദിവാസികൾ മൊഴി നൽകിയതായി സൂചനയുണ്ട്.

ഇക്കഴിഞ്ഞ ഒമ്പതിനാണ് കോട്ടയത്ത് പാർട്ടിയുടെ സുവർണ ജൂബിലി സമ്മേളനം നടന്നത്. സമ്മേളനത്തിന് ആളെതികയ്ക്കുന്നതിനായി നാൽപ്പതോളം ആദിവാസികളെയാണ് അഗസ്ത്യവനത്തിൽനിന്ന് കൊണ്ടുപോയത്. മണ്ണാംകോൺ, മുക്കോത്തിവയൽ, പൊടിയം, ആമോട് സെറ്റിൽമെന്റുകളിൽ നിന്നുള്ളവരായിരുന്നു ഇവർ. അതിൽ കൂടുതലും സ്ത്രീകളായിരുന്നു.

സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് ചിലർ വഴിവിട്ട് പെരുമാറിയത്. സ്ത്രീകൾ അടക്കമുള്ളവർക്ക് മദ്യം നൽകുകയും കുടിച്ച് ലക്കുകെട്ട ചിലർ സംഘത്തിലുണ്ടായിരുന്ന 13-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ഇതുസംബന്ധിച്ച് നെയ്യാർ ഡാം പൊലീസിൽ ആദിവാസികൾ പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് കേസ്സെടുക്കാൻ വൈകിയെന്ന് അവർ ആരോപിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പൊലീസ് സെറ്റിൽമെന്റുകളിലെത്തി മൊഴിയെടുക്കാൻ തയ്യാറായത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആദിവാസി ക്ഷേമ സമിതി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP