Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ദളിത് യുവതിയെ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കി; കേസ് വന്നതോടെ കോൺഗ്രസ് നേതാവായ ചങ്ങരംകുളം പഞ്ചായത്തു മുൻ പ്രസിഡന്റ് ഒളിവിൽ

പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ദളിത് യുവതിയെ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കി; കേസ് വന്നതോടെ കോൺഗ്രസ് നേതാവായ ചങ്ങരംകുളം പഞ്ചായത്തു മുൻ പ്രസിഡന്റ് ഒളിവിൽ

മലപ്പുറം: സിപിഐ(എം) നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിനു പിന്നാലെ കോൺഗ്രസ് നേതാവിനെതിരെയും ലൈംഗിക പീഡനക്കേസ്. ദളിത് യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മലപ്പുറം ചങ്ങരംകുളം മാന്തടം തൊട്ടിൽവളപ്പിൽ ടി വി സുലൈമാനെ(45)തിരെയാണു കേസ്. കേസിൽപ്പെട്ടതോടെ സുലൈമാൻ ഒളിവിൽ പോയി.

പഞ്ചായത്തു പ്രസിഡന്റായിരിക്കെ ഹരിജൻ യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.

യൂത്ത് കോൺഗ്രസിന്റെ വെളിയങ്കോടു ബ്ലോക്ക് ഭാരവാഹിയായിരുന്നു ഇയാൾ. ആലങ്കോട് പഞ്ചായത്തു പ്രസിഡന്റായിരിക്കെ 2009-2012 കാലഘട്ടത്തിലാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. വീട്ടുജോലിക്കെത്തിയ എറവക്കാടു സ്വദേശിനിയാണു പീഡനത്തിന് ഇരയായത്.

നിരന്തര പീഡനത്തിനൊടുവിൽ ഗർഭിണിയായ യുവതി പ്രസവിച്ചു. ചാലിശേരി പൊലീസിൽ നൽകിയ പരാതി പിന്നീടു ചങ്ങരംകുളം പൊലീസിനു കൈമാറുകയായിരുന്നു. പരാതിയെത്തുടർന്ന് സുലൈമാൻ ഒളിവിൽ പോകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP