Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടയടച്ച് വീട്ടിൽ പോകും മുൻപ് അടുത്ത് ടെന്റ് കെട്ടി താമസിക്കുന്ന കുരുന്ന് പെൺകുട്ടിയെ പീഡിപ്പിക്കുന്നത് പതിവാക്കി വ്യാപാരി; 12 കാരി ഗർഭിണിയായപ്പോൾ പച്ചക്കറി കടയുടമയ്ക്ക് ഇനി ജയിൽവാസം; പെൺകുട്ടി ഗർഭിണിയാണെന്ന് മനസിലായത് ശാരീരികാസ്വസ്ഥതയെ തുടർന്ന് നടത്തിയ പരിശോധനയിൽ

കടയടച്ച് വീട്ടിൽ പോകും മുൻപ് അടുത്ത് ടെന്റ് കെട്ടി താമസിക്കുന്ന കുരുന്ന് പെൺകുട്ടിയെ പീഡിപ്പിക്കുന്നത് പതിവാക്കി വ്യാപാരി; 12 കാരി ഗർഭിണിയായപ്പോൾ പച്ചക്കറി കടയുടമയ്ക്ക് ഇനി ജയിൽവാസം; പെൺകുട്ടി ഗർഭിണിയാണെന്ന് മനസിലായത് ശാരീരികാസ്വസ്ഥതയെ തുടർന്ന് നടത്തിയ പരിശോധനയിൽ

കാഞ്ഞങ്ങാട്: നാടോടി ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പച്ചക്കറി വ്യാപാരി അറസ്റ്റിലായി. പെരിയയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ആയമ്പാറയിലെ മുരളീധരനെ(42)യാണ് ബേക്കൽ പൊലീസ് അറസ്റ്റുചെയ്തത്. പെരിയ ബസാറിൽ ടെന്റ് കെട്ടി താമസിക്കുന്ന നാടോടിസംഘത്തിലെ 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്.

കർണാടക ശിവമോഗയിൽനിന്ന് വന്ന നാടോടിസംഘം വർഷങ്ങളായി കാസർകോടിന്റെ പലഭാഗത്തായി ജീവിക്കുന്നവരാണ്. കഴിഞ്ഞദിവസം പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തി. കുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് പരിശോധനയിൽ തെളിഞ്ഞു.

നേരത്തേ മുരളീധരന്റെ കടയുടെ സമീപത്താണ് പെൺകുട്ടിയും അമ്മയും ടെന്റ് കെട്ടി താമസിച്ചിരുന്നത്. ഈ കാലയളവിൽ ഒന്നിലേറെത്തവണ ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

ആശുപത്രി അധികൃതർ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയും സമിതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കഴിഞ്ഞദിവസം ബേക്കൽ എസ്.ഐ. വി.കെ.വിശ്വംഭരൻ പ്രതിയെ അറസ്റ്റുചെയ്തു. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP