Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സെറീന വില്യംസിന്റെ വീട് എവിടെയാണെന്ന് അറിയാമോ? എടപ്പാളിൽ'; പുതുക്കിയ റേഷൻ കാർഡിൽ സെറീന എന്ന വീട്ടമ്മയുടെ പേര് അച്ചടിച്ചു വന്നത് സെറീന വില്യംസിന്റെ പേരിൽ

'സെറീന വില്യംസിന്റെ വീട് എവിടെയാണെന്ന് അറിയാമോ? എടപ്പാളിൽ'; പുതുക്കിയ റേഷൻ കാർഡിൽ സെറീന എന്ന വീട്ടമ്മയുടെ പേര് അച്ചടിച്ചു വന്നത് സെറീന വില്യംസിന്റെ പേരിൽ

എടപ്പാൾ: 'സെറീന വില്യംസിനു കേരളത്തിൽ വീട്. മാത്രമല്ല, റേഷൻ കാർഡും'. ടെന്നീസ് താരം സെറീന വില്യംസ് കേരളത്തിൽ പൊറുതി തുടങ്ങിയോ എന്നാലോചിച്ചു തല പുണ്ണാക്കണ്ട.

റേഷൻ കാർഡിലെ പേരിൽ വന്ന വ്യത്യാസമാണ് വിനയായത്. റേഷൻ കാർഡിൽ പേര് അച്ചടിച്ചു വന്നതു കണ്ടു ഞെട്ടിയത് എടപ്പാളിലെ വീട്ടമ്മയാണ്. സെറീന എന്നതിനു പകരം സെറീന വില്യംസ് എന്നാണു റേഷൻ കാർഡിൽ അച്ചടിച്ചു വന്നിരിക്കുന്നത്.

ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള മുൻഗണന പട്ടികയിൽ പേരു ചേർക്കുന്നതിനും ആനൂകൂല്യങ്ങൾ നേടുന്നതിനുമുള്ള നെട്ടോട്ടത്തിലാണ് പലരും. അർഹതയുള്ള പലർക്കും റേഷൻ കാർഡിൽ പേരില്ല. അർഹതയില്ലാത്ത മറ്റ് ചിലർ കടന്നു കൂടിയിട്ടുമുണ്ടെന്ന വിവിധ പരാതികളും ഉയർന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണു കൗതുകകരമായ ഈ വാർത്ത പുറത്തുവരുന്നത്.

ഓൺലൈനിൽ പ്രസിദ്ധീകരിച്ച റേഷൻ കാർഡിന്റെ കരടിലാണ് അബുബക്കറിന്റെ ഭാര്യ സെറീനയുടെ പേര് സെറീന വില്യംസ് എന്നയിരിക്കുന്നത്. അബൂബക്കറിന്റെ പേരിലായിരുന്നു കാർഡ് . സർക്കാരിന്റെ പുതിയ നിയമപ്രകാരം സ്ത്രീകളുടെ പേര് കുടുംബ നാഥയുടെ സ്ഥാനത്ത് ചേർക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതുക്കിയത്. വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരും തെറ്റായിട്ടാണ് ഇതിൽ കാണുന്നത്.

ഭക്ഷ്യ ഭദ്രത നിയമ പ്രകാരമുള്ള മുൻഗണനാപട്ടിക തയാറാക്കുന്നതിലുള്ള പരാതി നാലു ലക്ഷം കടന്നിരിക്കുന്നതിനിടെയാണു കൗതുകകരമായ ഇത്തരം സംഗതികളും. മുൻഗണന പട്ടിക തയ്യാറാക്കുന്നതിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP