Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നാം ക്‌ളാസ്സുകാരിയുടെ വരുമാനം നാലു ലക്ഷം രൂപ; പുതിയ റേഷൻ കാർഡ് കണ്ട വീട്ടുകാരും നാട്ടുകാരുമെല്ലാം ഞെട്ടി; എന്തു ചെയ്യണമെന്നറിയാതെ ആലപ്പുഴയിൽ ഒരു നിർദ്ധന കുടുംബം; റേഷൻ കാർഡിലെ തെറ്റുകൾ തുടർക്കഥയാകുമ്പോൾ

മൂന്നാം ക്‌ളാസ്സുകാരിയുടെ വരുമാനം നാലു ലക്ഷം രൂപ; പുതിയ റേഷൻ കാർഡ് കണ്ട വീട്ടുകാരും നാട്ടുകാരുമെല്ലാം ഞെട്ടി; എന്തു ചെയ്യണമെന്നറിയാതെ ആലപ്പുഴയിൽ ഒരു നിർദ്ധന കുടുംബം; റേഷൻ കാർഡിലെ തെറ്റുകൾ തുടർക്കഥയാകുമ്പോൾ

ആലപ്പുഴ: പഠിക്കുന്നത് മൂന്നാം ക്‌ളാസ്സിൽ...വരുമാനം നാലുലക്ഷം രൂപ.ഇത് കണ്ട് കുട്ടി മാത്രമല്ല കുട്ടിയുടെ അച്ഛനുമമ്മയും എന്തിനേറെ പറയുന്നു അദ്ധ്യാപകരും നാട്ടുകാരും വരെ ഞെട്ടിയിരിക്കുകയാണ്. പുതിയ റേഷൻ കാർഡ് ലഭിച്ച കുടുംബമാണ് ആറു വയസ്സുകാരിയുടെ വരുമാനം കണ്ട് ഞെട്ടിയത്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ വരുമാനം 4,05,263 രൂപ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ കീരിക്കാട് തെക്ക് മാപ്പിളമുറിയിൽ മിനിയുടെ കാർഡിലാണു ഞെട്ടിപ്പിക്കുന്ന ഈ വിവരം.

ഇതു മൂലം യഥാർഥത്തിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ള ഇവരുടെ കാർഡ് പൊതുവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് ഇവരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പുളിമുക്കിലുള്ള എആർഡി നമ്പർ 64 റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത 1420022288-ാം നമ്പർ കാർഡിലാണ് ഈ തെറ്റായ വിവരം കയറിക്കൂടിയിരിക്കുന്നത്. ഗൃഹനാഥനായ രാധാകൃഷ്ണന്റെ വരുമാനം 300 ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തൊട്ടു മുകളിലുള്ള എം.വൃന്ദ എന്ന മകളുടെ പേരിന് നേരേയാണ് 4,05263 എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഉടമയുടെയോ അമ്മ സാവിത്രിയുടെയോ 17 വയസ്സുള്ള മകന്റെയോ പേരിനു നേരെ വരുമാനം ഒന്നും കാണിച്ചിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം. പ്രായാധിക്യത്താൽ രോഗശയ്യയിലായ അമ്മയും രോഗിയായ മിനിയും രണ്ടു മക്കളുമൊത്താണ് രാധാകൃഷ്ണൻ കഴിയുന്നത്. ഓടും ഷീറ്റും മേഞ്ഞു ജീർണാവസ്ഥയിലായ വീട്ടിലാണ് ഇവർ കഴിയുന്നത്. രാധാകൃഷ്ണന് കൂലിപ്പണിയാണ്. അതുകൊണ്ട് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.

 കാർഡിൽ തെറ്റു കടന്നു കൂടിയതു മൂലം തങ്ങളുടെ കാർഡ് തെറ്റു തിരുത്തി aay (അന്ത്യോദയ അന്നയോജന) യിലാക്കി തരണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം. വയസ്സിലും പേരുകളിലും ധാരാളം തെറ്റുകൾ കടന്നു വരാറുണ്ട്. എന്നാൽ ഇങ്ങനെ ഒരു തെറ്റ് ആദ്യമാണ്. ചെറിയ തെറ്റുകൾ വലിയ സാങ്കേതിക തടസ്സമൊന്നുമില്ലാതെ തിരുത്തി കൊടുക്കാൻ സാധിക്കും. നിലവിൽ ധാരാളം പരാതികളാണ് ഇത്തരത്തിൽ വന്നിട്ടുള്ളത്. ഇതൊക്കെ അദാലത്തിലൂടെ പരിഹരിച്ചു നൽകാനും സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP