Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാക്കുകാട്ടിയുള്ള പറ്റിക്കൽ ഇനി നടപ്പില്ല..തൂക്കിയിറക്കണം ; കോതമംഗലം റേഷൻ ഹോൾസെയിൽ ഡിപ്പോയിൽ വിതരണത്തിൽ വൻക്രമക്കേടെന്ന് വ്യാപാരികൾ

ചാക്കുകാട്ടിയുള്ള പറ്റിക്കൽ ഇനി നടപ്പില്ല..തൂക്കിയിറക്കണം ; കോതമംഗലം റേഷൻ ഹോൾസെയിൽ ഡിപ്പോയിൽ വിതരണത്തിൽ വൻക്രമക്കേടെന്ന് വ്യാപാരികൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് റേഷൻ ഹോൾ സെയിൽ ഡിപ്പോയിൽ നിന്നെത്തിയ റേഷൻ സാധനങ്ങൾ തൂക്കി ഇറക്കണമെന്ന് വ്യാപാരികൾ. പറ്റില്ലന്ന് പറഞ്ഞ് ലോഡുമായി സ്ഥലം വിടാൻ ഒരുങ്ങിയ ലോറി ഡ്രൈവറെ നാട്ടുകാർ തടഞ്ഞു.ഉച്ചകഴിഞ്ഞ് 2 മുതൽ നീണ്ട തർക്കത്തിനൊടുവിൽ വൈകിട്ട് 5.30 തോടെ തൂക്കിയിറക്കൽ ആരംഭിച്ചപ്പോൾ പുറത്തായത് വൻ തട്ടിപ്പ് 50 ന്റെ ചാക്കുകളിലുള്ളത് 47,48 കിലോ മാത്രമെന്ന് വ്യാപാരികൾ .കാലങ്ങളായി നേരിട്ട നഷ്ടം പരിഹരിക്കാൻ നടപടി വേണമെന്നും ആവശ്യം .

താലൂക്കിലെ കവളങ്ങാട് പഞ്ചായത്തിൽപ്പെടുന്ന നെല്ലിമറ്റത്തെ റേഷൻ ഷോപ്പുകളിലേയ്‌ക്കെത്തിച്ച സാധനങ്ങളാണ്വൈകിട്ട്തൂക്കിയിറക്കിത്തുടങ്ങിയത്.സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ വാഹനത്തിൽ നിന്നും റേഷൻ സാധനങ്ങൾ കടകളിലേയ്ക്ക് തൂക്കിയിറക്കി നൽകുന്നതെന്ന് റേഷൻ വ്യാപാരി സംഘടന നേതാവ് മാജോ മാത്യു മറുനാടനോട് വ്യക്തമാക്കി.

ഗോഡൗണുകളിൽ നിന്നെത്തിക്കുന്ന ലോഡുകളിൽ കുറവ് ഉണ്ടെന്നുള്ള വ്യാപാരികളുടെ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വകവയ്ക്കാറില്ലന്നും ഇന്ന് ഇക്കാര്യം തെളിവ് സഹിതം കണ്ടെത്തിയെന്നും ഭാവി നടപടികൾ ആലോചിച്ച് സ്വീകരിക്കുമെന്നും മാജോ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP