Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഞ്ഞി കുടി മുട്ടിക്കാൻ ഒരുങ്ങി റേഷൻ വ്യാപാരികൾ! സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിട്ട് വ്യാപാരികളുടെ സമരം; അടച്ചിടുന്നത് 14000ത്തോളം റേഷൻ കടകൾ; ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കണമെന്ന് ആവശ്യം

കഞ്ഞി കുടി മുട്ടിക്കാൻ ഒരുങ്ങി റേഷൻ വ്യാപാരികൾ! സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിട്ട് വ്യാപാരികളുടെ സമരം; അടച്ചിടുന്നത് 14000ത്തോളം റേഷൻ കടകൾ; ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: വെള്ളമില്ലായ്മ്മക്കിടിയൽ നിന്നും കേരളം ഭക്ഷ്യക്ഷാമത്തിലേക്കും നീങ്ങുന്നു. സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിത കാലത്തേക്ക് റേഷൻ കടകൾ അടച്ചിടാൻ ഒരുങ്ങുകയാണ്. ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരമെന്നും സംസ്ഥാനത്തെ റേഷൻ ഡീലേഴ്സ് ഭാരവാഹികൾ വ്യക്തമാക്കി. ഒരു റേഷൻ കടകൾ പോലും തുറക്കില്ലെന്നും സംസ്ഥാനത്തെ 14000ത്തോളം റേഷൻ കടകൾ അടച്ചിടുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഏപ്രിൽ ഒന്നോടെ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ആയിരുന്നു ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഭക്ഷണം അവകാശമാക്കുക എന്ന ലക്ഷ്യത്തോടെ 2013 ജൂലൈയിലാണ് കേന്ദ്രം നിയമം ആവിഷ്‌കരിക്കുന്നത്. 2014 ജനുവരിക്കുള്ളിൽ നിയമം നടപ്പിലാക്കണമെന്ന് ആയിരുന്നു സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രത്തിന്റെ ആദ്യ നിർദ്ദേശം.

2015ൽ ഒഡീഷ നടപ്പിലാക്കി തുടക്കം കുറിക്കുകയും ചെയ്തു. എന്നാൽ കേരളവും തമിഴ്‌നാടും ഇതുവരെ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രത്തോട് ഏഴുതവണയാണ് സംസ്ഥാനം സമയം നീട്ടിച്ചോദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ടും ഭക്ഷ്യഭദ്രതാ നിയമവുമായി മുന്നോട്ടു പോകുന്നത് വൈകുകയായിരന്നു.

പ്ലൈസ് ഡയറക്ടർക്ക് നൽകിക്കഴിഞ്ഞു. നിയമത്തിന്റെ ഭാഗമായുള്ള ഭക്ഷ്യസുരക്ഷാ കമ്മിഷൻ രൂപീകരണവും അവസാനഘട്ടത്തിലാണ്.
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നിലവിൽ വരുന്നതോടെ റേഷനിങ് സംവിധാനം കൂടുതൽ സുതാര്യമാകുന്നതിനാൽ ഈ മേഖലയിലെ ലോബികളുടെ കടുത്ത എതിർപ്പ് നിലവിലുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് റേഷൻ ഉൽപ്പന്നങ്ങൾ നേരിട്ട് റേഷൻ കടകളിൽ എത്തുന്നതിനാൽ ഇടനിലക്കാരായ മൊത്തവിതരണക്കാരാണ് എതിർപ്പുമായി മുൻ നിരയിൽ.

ഇതുപരിഹരിക്കാനായി മൊത്ത-ചില്ലറ വിതരണക്കാരുടെ പ്രത്യേക യോഗങ്ങൾ ഭക്ഷ്യമന്ത്രി പി തിലോത്തമൻ വിളിച്ചുചേർത്തിരുന്നു. ചില്ലറ വിതരണക്കാർ പദ്ധതിക്ക് പൂർണ പിന്തുണ നൽകി. മൊത്തവിതരണക്കാർ അവരുടെ ആശങ്ക പങ്കുവച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ സഹകരിക്കുമെന്നറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആകെ 333 ഗോഡൗണുകളുള്ളതിൽ 323 ഉം ഇവരുടെ കൈകളിലാണ്. ഇവരിൽ നിന്ന് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഗോഡൗണുകൾ ഏറ്റെടുത്ത് സർക്കാർ തലത്തിൽ വിതരണം നടത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP