Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എ.ബി.വി.പി യുടെ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയെന്ന് ഞാൻ പറഞ്ഞത് താങ്കൾ നിഷേധിച്ചിട്ടില്ല; കുട്ടിക്കാലത്ത് ചെരനെല്ലോർ ആർ.എസ്. എസ് ശാഖയിൽ പോയിരുന്നു എന്നതും നിഷേധിക്കുന്നില്ല; യഥാർത്ഥ വസ്തത പറഞ്ഞേ തീരൂ; രവീന്ദ്രൻ മാഷും അനിൽ അക്കര എംഎ‍ൽഎയും തമ്മിലുള്ള വാഗ്വാദം മുറുകുന്നു

എ.ബി.വി.പി യുടെ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയെന്ന് ഞാൻ പറഞ്ഞത് താങ്കൾ നിഷേധിച്ചിട്ടില്ല; കുട്ടിക്കാലത്ത് ചെരനെല്ലോർ ആർ.എസ്. എസ് ശാഖയിൽ പോയിരുന്നു എന്നതും നിഷേധിക്കുന്നില്ല; യഥാർത്ഥ വസ്തത പറഞ്ഞേ തീരൂ; രവീന്ദ്രൻ മാഷും അനിൽ അക്കര എംഎ‍ൽഎയും തമ്മിലുള്ള വാഗ്വാദം മുറുകുന്നു

തിരുവനന്തപുരം: താൻ വളർന്നത് സംഘപരിവാർ പശ്ചാത്തലത്തിലൂടെയാണെന്ന അനിൽ അക്കര എംഎ‍ൽഎയുടെ ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രസ്താവനക്ക് പിന്നാലെ മന്ത്രിക്കെതിരെ വീണ്ടും എഫ്.ബി പോസ്റ്റുമായി അനിൽ അക്കര എംഎ‍ൽഎ.

എ.ബി.വി.പി യുടെ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയെന്ന് ഞാൻ പറഞ്ഞത് താങ്കൾ നിഷേധിച്ചിട്ടില്ലെന്നും കുട്ടിക്കാലത്ത് ചെരനെല്ലോർ ആർ.എസ്. എസ് ശാഖയിൽ പോയിരുന്നു എന്നതും നിഷേധിക്കുന്നില്ലെന്നും അനിൽ അക്കരെ പറയുന്നു. താൻ പറഞ്ഞത് നിഷേധിച്ചുകൊണ്ട് താങ്കൾ ഇറക്കിയ പത്രകുറിപ്പിൽ യഥാർത്ഥത്തിൽ ഞാൻ പറഞ്ഞത് ശരിയാണെന്ന് താങ്കൾ സമ്മതിക്കുകയാണെന്നാണ് അനിൽ അക്കര പറയുന്നത്.

അനിൽ അക്കരയുടെ എഫ്.ബി പോസ്റ്റിന്റെ പൂർണ്ണ രൂപം

ബഹുമാന്യ വിദ്യാഭ്യാസമന്ത്രി
ശ്രീ രവീന്ദ്രന്മാഷേ,
ഞാൻ ഫെയ്സ് ബുക്കിൽ ഇട്ടകുറിപ്പ് നിഷേധിച്ചുകൊണ്ട് ഇറക്കിയ പത്രകുറിപ്പിൽ തന്നെ ഞാൻ പറഞ്ഞത് ശരിയാണെന്ന് താങ്കൾ സമ്മതിക്കുകയാണ്.
ഞാൻ പറഞ്ഞത് രവീന്ദ്രന്മാഷ് എബിവിപി യുടെ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയെന്നാണ്. താങ്കൾ അത് നിഷേധിക്കുന്നില്ല.
ഞാൻ പറഞ്ഞത് താങ്കൾ കുട്ടിക്കാലത്ത് ചെരനെല്ലോർ
ആർ എസ് എസ് ശാഖയിൽ പോയിരുന്നു എന്നാണ്.
താങ്കൾ അതും നിഷേധിക്കുന്നില്ല.
പിന്നെ എന്റെ അഭിപ്രായത്തോട് പ്രധിഷേധം രേഖപ്പെടുത്താം
അത് ഞാൻ സ്വാഗതം ചെയ്യുന്നു.
പിന്നെ എന്താണ് യഥാർത്ഥ വസ്തുത?
പറയൂ,മാഷ് തന്നെ പറയൂ
ഇതൊന്നും ഇല്ല എന്ന് പറഞ്ഞ് ഒരുവെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ,, നമുക്ക് നോക്കാം.
ഞാനും ആ കോളേജിൽ പഠിച്ചതല്ലേ?

കുട്ടിക്കാലത്ത് ആർ.എസ്.എസ് ശാഖയിൽ അംഗമായിരുന്നുന്നു രവീന്ദ്രനാഥ് എന്നും, ഇ.എം.എസ് പഠിച്ച തൃശൂർ സെന്റ്തോമസ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ രവീന്ദ്രനാഥ് എ.ബി.വി.പിയുടെ ചെയർമാൻ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയിരുന്നെന്നും അനിൽ അക്കര ആരോപിച്ചിരുന്നു.രവീന്ദ്രനാഥിന്റെ വിദ്യാഭ്യാസ വകുപ്പ് സംഘപരിവാർ അജണ്ടകൾ കേരളത്തിലെ സ്‌കൂളുകളിൽ തുടർച്ചയായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു അനിൽ അക്കരയുടെ വിമർശനം വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP