Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിയാലിന് റെക്കോർഡ് നേട്ടം; വരുമാനം 525 കോടി; ലാഭം 175 കോടി

കൊച്ചി: അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡി(സിയാൽ)ന് റെക്കോർഡ് നേട്ടം. 2015-16 സാമ്പത്തിക വർഷത്തിൽ കമ്പനി 524.54 കോടി രൂപയുടെ വിറ്റുവരവും 175.22 കോടി രൂപയുടെ (നികുതി കിഴിച്ചുള്ള) ലാഭവും നേടി. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം നിക്ഷേപകർക്ക് 25 ശതമാനം ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്.

പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തെ ആദ്യത്തെ വിമാനത്താവളം പണികഴിപ്പിച്ചിട്ടുള്ള സിയാൽ ലോകത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം കൂടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വിറ്റുവരവിൽ 26.71 ശതമാനവും ലാഭത്തിൽ 21.19 ശതമാനവും വളർച്ചയുണ്ട്. 36 രാജ്യങ്ങളിലായി 18,200 നിക്ഷേപകരുള്ള സിയാൽ 2003-04 സാമ്പത്തിക വർഷം മുതൽ കമ്പനി തുടർച്ചയായി ലാഭവിഹിതം നൽകിവരുന്നു. 2014-15 സാമ്പത്തിക വർഷത്തോടെ മൊത്തം 153 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് നൽകി. ഇതുവരെ മൂന്നുതവണ അവകാശ ഓഹരികൾ വിതരണം ചെയ്തു. ഇത്തവണ 25 ശതമാനം ലാഭവിഹിതമാണ് ഡയറക്ടർബോർഡ് ശുപാർശ ചെയ്തിട്ടുള്ളത്. സെപ്റ്റംബർ മൂന്നിന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ നടക്കുന്ന വാർഷിക പൊതുയോഗം ഡയറക്ടർബോർഡ് ശുപാർശ അംഗീകരിക്കേണ്ടതുണ്ട്.

പിണറായി വിജയനെ കൂടാതെ സിയാൽ ബോർഡ് അംഗങ്ങളും മന്ത്രിമാരുമായ തോമസ് ഐസക്, മാത്യു ടി. തോമസ്, വി എസ്.സുനിൽകുമാർ, ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ഡയറക്ടർമാരായ എം.എ.യൂസഫലി, എൻ.വി.ജോർജ്, കെ.റോയ് പോൾ, എ.കെ.രമണി, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, കമ്പനി സെക്രട്ടറി സജി കെ.ജോർജ് തുടങ്ങിയവർ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുത്തു.

മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ഏഴാമതും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനവുമാണ് സിയാലിനുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 77 ലക്ഷത്തിലധികം പേർ കൊച്ചിയിലൂടെ യാത്രചെയ്തു. 2023 ഓടെ 3,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടന്നുവരുന്നു. ഡ്യൂട്ടി ഫ്രീ,
ഊർജോത്പാദനം, ബിസിനസ് വൈവിധ്യവത്ക്കരണം എന്നിവയാണ് വരുമാന വർധനയ്ക്കുള്ള പ്രധാന പദ്ധതികൾ. 2015 ഓഗസ്റ്റ് മുതൽ സമ്പൂർണമായും സൗരോർജത്താലാണ് സിയാൽ പ്രവർത്തിക്കുന്നത്. 15.5 മെഗാവാട്ടാണ് സൗരോർജ പ്ലാന്റിന്റെ നിലവിലെ സ്ഥാപിത ശേഷി. ഈ വർഷം അവസാനത്തോടെ ഇത് ഇരട്ടിയാകും. കൂടാതെ എട്ട് ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനവും നടന്നുവരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP