Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി വിജയന്റെ ഭരണം എട്ടുകാലി മഞ്ഞൂഞ്ഞിയുടേത് പോലെ; ബിജെപിയുടേയും കോൺഗ്രസ്സിന്റേയും നയമാണ് കേരള സർക്കാർ നടപ്പാക്കുന്നത്; ബംഗാളിലും ത്രിപുരയിലും തിരിച്ചടിയേറ്റത് നയവൈകല്യത്തിന്റെ ഫലം: വിമർശനവുമായി സിപിഐ(എം.എൽ) റെഡ്സ്റ്റാർ ദേശീയ ജനറൽ സെക്രട്ടറി കെ എൻ രാമചന്ദ്രൻ

പിണറായി വിജയന്റെ ഭരണം എട്ടുകാലി മഞ്ഞൂഞ്ഞിയുടേത് പോലെ; ബിജെപിയുടേയും കോൺഗ്രസ്സിന്റേയും നയമാണ് കേരള സർക്കാർ നടപ്പാക്കുന്നത്; ബംഗാളിലും ത്രിപുരയിലും തിരിച്ചടിയേറ്റത് നയവൈകല്യത്തിന്റെ ഫലം: വിമർശനവുമായി സിപിഐ(എം.എൽ) റെഡ്സ്റ്റാർ ദേശീയ ജനറൽ സെക്രട്ടറി കെ എൻ രാമചന്ദ്രൻ

രഞ്ജിത് ബാബു

കണ്ണൂർ: പിണറായി വിജയന്റെ ഭരണം എട്ടുകാലി മഞ്ഞൂഞ്ഞിയുടേത് പോലെയെന്ന് സിപിഐ.(എം.എൽ) റെഡ്സ്റ്റാർ ദേശീയ ജനറൽ സെക്രട്ടറി കെ.എൻ രാമചന്ദ്രൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി.യുടേയും കോൺഗ്രസ്സിന്റേയും നയമാണ് കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കുന്നത്. രാജ്യത്ത് വികസനം കൊണ്ടു വന്നത് സിപിഎം. അല്ല. കോൺഗ്രസ്സിന്റേയോ തൃണമൂൽ കോൺഗ്രസ്സിന്റേയോ ബിജെപി.യുടേയോ നയമല്ല സിപിഎം. ൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

ബംഗാളിലും ത്രിപുരയിലും സിപിഎം. ന് ഏറ്റ തിരിച്ചടി അവരുടെ നയവൈകല്യത്തിന്റെ ഫലമാണ്. ബംഗാളിലെ സിപിഎം. നേതാക്കൾ അനുഭവം കൊണ്ട് പാഠം പഠിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് ബാങ്കർ സമരത്തിൽ അവർ ഞങ്ങളോടൊപ്പം പങ്കെടുക്കുന്നത്. ദേശീയ പാതകളെ 45 മീറ്ററിലേറെ വീതി കൂട്ടാനുള്ള നീക്കം കുത്തകകൾക്ക് ബി.ഒ.ടി. അടിസ്ഥാനത്തിൽ നൽകാനാണ്. അഖിലേന്ത്യാ അടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റ് ഇതാണ് ചെയ്യുന്നത്.

ആ പരിപാടി കീഴാറ്റൂരിൽ പ്രാവർത്തികമാക്കുന്നതിനെതിരെയാണ് ജനങ്ങൾ സംഘടിച്ച് രംഗത്ത് വന്നത്. കീഴാറ്റൂരിൽ സമരം പരാജയപ്പെട്ടുവെന്ന പ്രചാരണം തെറ്റാണ്. കീഴാറ്റൂർ സമരത്തിൽ ബിജെപി.യുടെ ഇടപെടൽ പരിഹാസ്യമാണെന്നും രാമചന്ദ്രൻ പറഞ്ഞു. ജില്ലാ സെക്രട്ടറി സണ്ണി അമ്പാട്ട്, സംസ്ഥാന സമിതി അംഗം വിനോദ് കുമാർ രാമന്തളി, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP