Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

18കാരിയെ അടിച്ചുമാറ്റി രജിസ്റ്റർ ഓഫീസിൽ ചെന്ന 21കാരനെ കാത്തിരുന്നത് പ്രായക്കുറവ്; ഒരു മാസം കൂടി കഴിഞ്ഞ് പ്രായപൂർത്തിയായാലേ കെട്ടിക്കാനാവൂ എന്ന് രജിസ്റ്റാർ; പറ്റില്ലെന്ന് പ്രതിശ്രുത വരൻ; കറുകച്ചാലിലെ ഒളിച്ചോട്ട ക്ലൈമാക്‌സ് ഇങ്ങനെ

18കാരിയെ അടിച്ചുമാറ്റി രജിസ്റ്റർ ഓഫീസിൽ ചെന്ന 21കാരനെ കാത്തിരുന്നത് പ്രായക്കുറവ്; ഒരു മാസം കൂടി കഴിഞ്ഞ് പ്രായപൂർത്തിയായാലേ കെട്ടിക്കാനാവൂ എന്ന് രജിസ്റ്റാർ; പറ്റില്ലെന്ന് പ്രതിശ്രുത വരൻ; കറുകച്ചാലിലെ ഒളിച്ചോട്ട ക്ലൈമാക്‌സ് ഇങ്ങനെ

കറുകച്ചാൽ: കൂത്രപ്പള്ളി സ്വദേശിനിയായ യുവതിയും കോന്നി സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. അവർ വിവാഹിതരാകാനും തീരുമാനിച്ചു. അങ്ങനെ കറുകച്ചാലിലെ രജിസ്റ്റർ ഓഫീസിലെത്തി. എന്നാൽ ദയവായി ഒരു മാസം കൂടി കാത്തിരിക്കൂ എന്നുള്ള അറിയിപ്പാണ് അവിടെ നിന്ന് ലഭിച്ചത്. ഇതോടെ വരൻ ബഹളവും തുടങ്ങി.

കല്യാണം നടത്താൻ വാശിപിടിച്ചു ബഹളം വച്ചെങ്കിലും അവസാനം നിരാശയായിരുന്നു ഫലം. പ്രായം തികയാത്തതിനാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് രജിസ്റ്റ്രാർ ഓഫിസ് പടിക്കൽ യുവാവ് ബഹളം വച്ചത്. ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചപ്പോഴാണ് വരന് നിയമ പ്രകാരം വിവാഹം കഴിക്കുന്നതിനുള്ള പ്രായ പരിധിയായ 21 വയസ്സ് തികയാൻ ഒരു മാസംകൂടി കഴിയണമെന്ന് കണ്ടെത്തിയത്. വധുവിന് 18 വയസ്സ് കഴിഞ്ഞിരുന്നു. വരന് 21 തികയാത്തതിനാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ ആവില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുകയായിരുന്നു.

സംഭവമറിഞ്ഞ് യുവാവ് പ്രതിഷേധിക്കുകയായിരുന്നു. ഇന്ന് തന്നെ കല്യാണം കഴിക്കണമെന്ന് വാശിപിടിച്ചെങ്കിലും അവസാനം ഒപ്പമുണ്ടായിരുന്നവർ അനുനയിപ്പിച്ചു. അങ്ങനെ വിവാഹം മുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP