Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആനകളെ തുടർച്ചയായി ആറുമണിക്കൂറിലധികം എഴുന്നള്ളിക്കരുത്

മറുനാടൻ മലയാളി ഡസ്‌ക്

 കൊല്ലം: നാട്ടാന പരിപാലന നിയമം കർശനമായി പാലിച്ചു മാത്രം ഉത്സവങ്ങൾക്ക് ആനയെഴുന്നള്ളത്ത് നടത്തിയാൽ മതിയെന്ന് എ.ഡി.എമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന നാട്ടാന പരിപാലന സമിതി യോഗം നിർദ്ദേശിച്ചു. ഇതനുസരിച്ച് പകൽ 11 നും നാലിനും മധ്യേ ആന എഴുന്നള്ളത്ത് നിരോധിച്ചു. തുടർച്ചയായി ആറു മണിക്കൂറിലധികം ആനകളെ നടത്താനും പാടില്ല. ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളിലും 72 മണിക്കൂർ സമയത്തേക്ക് 25 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് എടുത്തിരിക്കണം.

മൈക്ക് അനുമതി നൽകുന്ന ഘട്ടത്തിൽ പൊലീസ് ഇക്കാര്യം ഉറപ്പ് വരുത്തുകയും വേണം. മദപ്പാട്, അസുഖം, ക്ഷീണം, മുറിവ് എന്നിവയുള്ള ആനകളെ ഉപയോഗിക്കരുത്. ആനയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പാപ്പാൻ കൈവശം കരുതണം. ആനകൾ തമ്മിൽ നിശ്ചിത അകലം പാലിച്ചാകണം എഴുന്നള്ളത്ത്.

കുതിര, ഒട്ടകം തുടങ്ങിയ മൃഗങ്ങളുടെ സാമീപ്യം പാടില്ല. ഒരേസമയം മൂന്നിലധികം ആനകളെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കരുത്. ഉയർന്ന തോതിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഫ്ളോട്ടുകൾ ഒഴിവാക്കണം. ഒരേ സമയം 15 ലധികം ആനകളെ ഉപയോഗിക്കുന്നതിന് ജില്ലാതല മോണിറ്ററിങ് സമിതിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. മദ്യപിച്ചതായി കണ്ടെത്തുന്ന പാപ്പാന്മാരെ എഴുന്നള്ളിപ്പിൽ നിന്ന് ഒഴിവാക്കാനും യോഗം നിർദ്ദേശിച്ചു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP