Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൻസർ രോഗികൾക്കായി പുനരധിവാസ ഗ്രാമം ഒരുങ്ങുന്നു; രാജ്യത്തെ ആദ്യ കാരുണ്യ ഗ്രാമം തയ്യാറാകുന്നതു പാലക്കാട്ട്

കാൻസർ രോഗികൾക്കായി പുനരധിവാസ ഗ്രാമം ഒരുങ്ങുന്നു; രാജ്യത്തെ ആദ്യ കാരുണ്യ ഗ്രാമം തയ്യാറാകുന്നതു പാലക്കാട്ട്

പാലക്കാട്: രോഗിയേയും അയാളുടെ സാമ്പത്തികാടിത്തറയേയും കാർന്നുതിന്നുന്ന കാൻസർ രോഗബാധിതർ, അവരുടെ ആശ്രിതർ എന്നിവരെ പുനരധിവസിപ്പിക്കാനുദ്ധേശിച്ച് രാജ്യത്തെ ആദ്യ കാരുണ്യ ഗ്രാമം പാലക്കാട്ട് ഒരുങ്ങുന്നു. പാലക്കാട്-കോയമ്പത്തൂർ ദേശീയ പാതയ്ക്കരികിൽ പുതുശ്ശേരി പഞ്ചായത്തിലാണ് കാരുണ്യഗ്രാമം തയ്യാറാകുന്നത്.

കേരള വികാസ് കേന്ദ്രം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് രണ്ടേക്കർ ഭൂമിയിൽ 40 കുടുംബങ്ങളേയാണ് ദത്തെടുത്ത് പുനരധിവസിപ്പിക്കുന്നത്. 40 ഗൃഹങ്ങൾ, 25 കിടപ്പുരോഗികൾക്ക് തുടർ ചികിത്സ ലഭ്യമാകുന്ന പാലിയേറ്റീവ് കെയർ, ഹെൽത്ത് ക്ലിനിക്ക്, പുനരധിവസിപ്പിക്കപ്പെുന്ന കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചെറുകിട വ്യവസായ സംരംഭങ്ങൾ, മികവിന്റെ പരിശീലന കേന്ദ്രങ്ങൾ, അഗ്രൊ, ബയോ, പൗൾട്രി, ഗ്യാസ് വേസ്റ്റ് മാനെജ്മെന്റ് മുതലയാവ ഉൾക്കൊള്ളുന്ന ഒരു സ്വാശ്രയ ഗ്രാമമെന്ന നിലയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററുമായി സഹകരിച്ചാണ് പുനരധിവാസപദ്ധതിയിലേക്ക് അർഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ഏഴുകോടിരൂപ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്ന ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്കുവേണ്ടിയുള്ള കെട്ടിട നിർമ്മാണത്തിനായി ഓരോ വ്യക്തികളിൽ നിന്നും ഒരു ഇഷ്ടിക സംഭാവനയായി സ്വീകരിക്കും. ഇതിനായി 'ഡൊണേറ്റ് എ ബ്രിക്' എന്ന പേരിൽ സംസ്ഥാന വ്യാപകമായി കാംപയിൻ നടത്തും. കെട്ടിട നിർമ്മാണവേളയിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്‌കീം അംഗങ്ങളുടെയും, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ എന്നിവയുടെയും സഹകരണം തേടും.

പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയുടെ ചുറ്റിലുമായി താമസിക്കുന്നവരിൽ പ്രത്യേകിച്ച് കാൻസർ രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് വരുന്നുവെന്ന റിപ്പോർട്ടുകളാണ് ഈ മേഖലയിൽതന്നെ പദ്ധതി വിഭാവനം ചെയ്യാൻ കാരണമായതെന്ന് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളവികാസ് കേന്ദ്രം മാനേജിങ് ട്രസ്റ്റി ഫൗസിയആസാദ് പറഞ്ഞു. കാൻസർ രോഗികൾ ചികിത്സക്കൊടുവിൽ മരണത്തിന് കീഴ്പ്പെടുകയും കുടുംബം വഴിയാധാരമാകുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതാണ് പദ്ധതിക്ക് പ്രചോദനമായത്.

സുസ്ഥിര പുനരധിവാസ പദ്ധതിയാണ് കാരുണ്യഗ്രാമത്തിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായ നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ ഒമ്പതിന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര കൃഷി മന്ത്രി സുരേന്ദ്രജീത്ത് സിങ് അലുവാലിയ നിർവഹിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP