Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിലെ ഫ്‌ളാറ്റിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന മലയാളി നഴ്‌സിന്റെ മരണത്തിൽ ദുരൂഹത; എയിംസിൽ നഴ്‌സായ അനിതയ്ക്ക് ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളില്ല; മൃതദേഹം ഡൽഹിയിൽ അടക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കണ്ണൂരിലെ ബന്ധുക്കൾ

ഡൽഹിയിലെ ഫ്‌ളാറ്റിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന മലയാളി നഴ്‌സിന്റെ മരണത്തിൽ ദുരൂഹത; എയിംസിൽ നഴ്‌സായ അനിതയ്ക്ക് ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളില്ല; മൃതദേഹം ഡൽഹിയിൽ അടക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കണ്ണൂരിലെ ബന്ധുക്കൾ

രഞ്ജിത് ബാബു

കണ്ണൂർ: ഡൽഹിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. എയിംസിൽ നഴ്‌സായിരുന്ന അനിത ജോസഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൾ ഇന്ത്യാ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അനിത ജോലി ചെയ്തിരുന്നത്. കണ്ണൂർ സ്വദേശിനിയാണ് അനിത.

വർഷങ്ങളായി കുടുംബത്തോടൊപ്പം ഡൽഹിയിലാണ് താമസം. ആർമിയിൽ ജോലി ചെയ്യുന്ന ഭർത്താവും രണ്ടു കുട്ടികളുമൊപ്പമാണ് താമസിച്ചിരുന്നത്. ഈ ഫ്‌ളാറ്റിൽ തന്നെയാണ് അനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവശ നിലയിൽ കണ്ടെത്തിയ അനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

തുടർന്ന് മൃതദേഹം പോസ്‌ററു മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയിലുള്ള സഹോദരൻ എത്തിയ ശേഷം ബാക്കി തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

കണ്ണുർ ഉദയഗിരി ഗാന്ധിപുരം സ്വദേശിയാണ് അനിത. മാതാപിതാക്കളായ ജോസും ലിസിയും ഇപ്പോൽ ഡൽഹിയിൽ അനിതയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരെ കഴിഞ്ഞ മാസം അനിത നാട്ടിലെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എ്ന്നും ബനധുക്കൾ പറയുന്നു. ഫ്‌ളാറ്റിൽ എല്ലാവരും ഉണ്ടായിരുന്ന സമയത്ത് അനിതയ അവശനിലയിൽ കണ്ടതാണ് ഇതിൽ ദുരൂഹത വളർത്തുന്നതെന്ന ബനധുക്കൾ ആരോപിക്കുന്നു. രാത്രി എട്ടരയോടെ അനിത മരിച്ചു എന്ന വിവരമാണ് നാട്ടിൽ ബന്ധുക്കളെ തേടി എത്തിയത്.

കോഴിക്കോട് സ്വദേശിയായ രജീഷാണ് അനിതയുടെ ഭർത്താവ്. ആർമിയിൽ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രണ്ടു മക്കളാണ് ഇവർക്കുള്ളത്. ദിയയും ഡോണും. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ആലോചന. അനിതയുടെ സഹോദരൻ ജിനേഷ് ഡൽഹിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഇദ്ദേഹം എത്തിയ ശേഷം ബാക്കി നടപടികൾ തീരുമാനിക്കും. ഇതിനിടെ മൃതദേഹം ഡൽഹിയിൽ തന്നെ സംസ്്ക്കരിക്കാനുള്ളനീക്കം നടക്കുന്നതായും ഇവർ ആരോപിക്കുന്നു. ഇത് സംശയാസ്പദമാണെന്നും അനുവദിക്കില്ലെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP