Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോടതിക്കകത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത് പൊലീസിനു നാണക്കേടെന്ന് രമേശ് ചെന്നിത്തല; ലോകം മൊത്തം തെരഞ്ഞു നടന്നപ്പോൾ പ്രതി വിലസിയിരുന്നത് എറണാകുളത്ത്; ആറു ദിവസത്തിനു ശേഷമെങ്കിലും അറസ്റ്റ് ചെയ്തത് ആശ്വാസമെന്നും പ്രതിപക്ഷ നേതാവ്

കോടതിക്കകത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത് പൊലീസിനു നാണക്കേടെന്ന് രമേശ് ചെന്നിത്തല; ലോകം മൊത്തം തെരഞ്ഞു നടന്നപ്പോൾ പ്രതി വിലസിയിരുന്നത് എറണാകുളത്ത്; ആറു ദിവസത്തിനു ശേഷമെങ്കിലും അറസ്റ്റ് ചെയ്തത് ആശ്വാസമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ കോടതിക്ക് അകത്ത് നിന്ന് അറസ്റ്റ് ചെയ്ത നടപടി കേരള പൊലീസിന് നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടിക്കെതിരായ ആക്രമണം നടന്ന് ആറ് ദിവസത്തിന് ശേഷമെങ്കിലം ഉണ്ടായ അറസ്റ്റ് ആശ്വാസകരമാണ്.

എന്നാൽ എറണാകുളം എസിജെഎം കോടതിയിലെത്തിയുള്ള പൾസർ സുനിയുടെ കീഴടങ്ങൽ ശ്രമം സൂചിപ്പിക്കുന്നത് പൊലീസ് ലോകം മൊത്തം പ്രതിയെ തെരഞ്ഞു നടക്കുമ്പോൾ അയാൾ എറണാകുളത്ത് തന്നെ ഉണ്ടായിരുന്നുവെന്നതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കോടതിയിൽ കയറിയുള്ള അറസ്റ്റ് പൊലീസിന് അഭിമാനമായ ഒന്നല്ലെന്നും മുൻ ആഭ്യന്തരമന്ത്രി പറഞ്ഞു. കോടതിക്കകത്തെ പൊലീസ് നടപടിയിൽ അഭിഭാഷകരും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ആറ് ദിവസം പൊലീസിനെ നെട്ടോട്ടമോടിച്ച പ്രതി കോടതിക്കകത്ത് കടക്കും വരെ പൊലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് വിമർശനം. കോടതിയിൽ കയറി പ്രതിയെ അറസ്റ്റ് ചെയ്യേണ്ട അവസ്ഥ നാണക്കേടാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോടതിയിലുണ്ടായ നടപടികൾ പൊലീസിന്റെ വീഴ്ചയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം പൾസർ സുനിയെ പിടിച്ച പൊലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും പ്രതികരിച്ചു. കോടതിക്കുള്ളിലുള്ള അറസ്റ്റിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും അന്വേഷണം മാജിക്കല്ലെന്നും ഡിജിപി പറഞ്ഞു. പൊലീസ് ആത്മാർത്ഥമായി പരിശ്രമിച്ചതുകൊണ്ടാണ് പ്രതിയെ പിടികൂടാനായതെന്നും ബെഹ്റ പറഞ്ഞു. അഭിഭാഷകരുടെ ആരോപണങ്ങളെ കുറിച്ചും പ്രതിയെ പിടികൂടുന്ന സമയത്തുണ്ടായ സംഘർഷത്തെ കുറിച്ചും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP