Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൊബൈൽ ഫോണിൽ സംസാരിച്ച് റെയിൽവേ പാലം ക്രോസ് ചെയ്ത യുവതി ട്രയിൻ ഇടിച്ചു മരിച്ചു; അകാലത്തിൽ പൊലിഞ്ഞത് മിടുക്കിയായ എസ്‌ബിഐ ജീവനക്കാരി

മൊബൈൽ ഫോണിൽ സംസാരിച്ച് റെയിൽവേ പാലം ക്രോസ് ചെയ്ത യുവതി ട്രയിൻ ഇടിച്ചു മരിച്ചു; അകാലത്തിൽ പൊലിഞ്ഞത് മിടുക്കിയായ എസ്‌ബിഐ ജീവനക്കാരി

കഴക്കൂട്ടം: മൊബൈൽ ഫോണിൽ സംസാരിച്ച് പാളം മുറിച്ച് കടന്ന യുവതി ട്രെയിൻ തട്ടി മരിച്ചു. തുമ്പ എസ്.ബി.ഐയിലെ ജീവനക്കാരിയായ രമ്യാ സോമൻ (31) ആണ് മരിച്ചത്.

ഒൻപതേകാലോടെ താമസ സ്ഥലമായ കുഴിവിള തമ്പുരാന്മുക്കിലുള്ള എസ്.എഫ്.എസ് സൈബർ പാം വില്ലയിൽ നിന്ന് ബാങ്കിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പൗണ്ടുകൗടവിന് സമീപം വച്ച് കൊച്ചുവേളിയിലേക്ക് പോയ ബംഗളുരു-കൊച്ചുവേളി എക്സ്‌പ്രസാണ് തട്ടിയത്. ചെറിയ വളവായതിനാൽ ട്രെയിൻ ദൂരെ നിന്ന് വരുന്നത് കാണാതെ രമ്യ ഫോണിൽ സംസാരിച്ച് പാളത്തിന് മറുവശം കടക്കുമ്പോഴായിരുന്നു അപകടം.

അപകടത്തിനുശേഷം ട്രെയിൻ അല്പം സമയം നിറുത്തി. അപകടം തൊട്ടടുത്ത പള്ളിക്ക് സമീപം നിന്നവർ കണ്ടിരുന്നു. അവിടെ ഉണ്ടായിരുന്നവർ ഓടിയെത്തി രമ്യയുടെ കൈയിൽ നിന്ന് തെറിച്ച് വീണ ഫോണെടുത്ത് അവസാനം വന്ന ഫോൺ നമ്പരിൽ വിളിച്ച് അപകട വിവരം പറയുകയായിരുന്നു. അങ്ങനെയാണ് ആളെ തിരിച്ചറിയാനായത്.

കോട്ടയം നീണ്ടൂർ പ്രാവട്ടം ലക്ഷ്മി നിവാസിൽ പരേതനായ എസ്.ബി.ടി മാനേജർ കെ.ബി. സോമന്റെയും പാമ്പാടി പങ്ങട കണ്ണാത്തിൽ വീട്ടിൽ സുജകുമാരിയുടെയും മകളാണ്. ഭർത്താവ് കുളനട മുട്ടയത്ത് മലയിൽ അനൂപ് ആനന്ദ് അമേരിക്കയിലെ ദക്ഷിണ കരോലിനയിൽ സോഫ്റ്റ് വെയർ എൻജിനിയറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP