Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻ ഭാഗവതിനെ തളക്കാൻ പുതിയ തന്ത്രവുമായി സംസ്ഥാന സർക്കാർ; റിപ്ലബിക് ദിനത്തിൽ സ്‌കൂളുകളിൽ സ്ഥാപനമേധാവികൾ മാത്രമേ ദേശീയപതാക ഉയർത്താവൂ എന്ന് പുതിയ സർക്കുലർ; . പതാക ഉയർത്തുന്ന സമയത്ത് നിർബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സർക്കുലറിൽ

മോഹൻ ഭാഗവതിനെ തളക്കാൻ പുതിയ തന്ത്രവുമായി സംസ്ഥാന സർക്കാർ; റിപ്ലബിക് ദിനത്തിൽ സ്‌കൂളുകളിൽ സ്ഥാപനമേധാവികൾ മാത്രമേ ദേശീയപതാക ഉയർത്താവൂ എന്ന് പുതിയ സർക്കുലർ; . പതാക ഉയർത്തുന്ന സമയത്ത് നിർബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സർക്കുലറിൽ

തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ തളക്കാൻ പുതിയ തന്ത്രവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി.ഇത്തവണയും പാലക്കാട്ടെ ഒരു സ്‌കൂളിൽ ഭാഗവത് ദേശീയപതാക ഉയർത്തുകയെന്ന് ആർഎസ്എസ് സംസ്ഥാന നേതാവ് കെ.കെ. ബാൽറാമിന്റെ പ്രസ്ത്ഥാവനയെത്തുടർന്നാണ് പുതിയ സർക്കുലറുമായി സർക്കാർ എത്തിയത്.

സ്ഥാപനമേധാവികൾ മാത്രമേ ദേശീയപതാക ഉയർത്താവൂ എന്നാണ് സർക്കുലർ. സർക്കാർ സ്ഥാപനങ്ങളിലും സ്‌കൂളുകളിലുമെല്ലാം റിപ്ലബിക് ദിനത്തിൽ പതാക ഉയർത്തുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വാസ് സിൻഹ പുറപ്പെടുവിച്ച സർക്കുലറിലുള്ളത്.

ത്രിതല പഞ്ചായത്തുകൾ, സംസ്ഥാനങ്ങൾ എന്നിവയെല്ലാം പതാക ഉയർത്തേണ്ടതെങ്ങനെ എന്ന നിർദേശങ്ങളും സർക്കുലറിലുണ്ട്. സർക്കാർ,എയ്ഡഡ് സ്‌കൂളുകളിൽ സ്‌കൂൾ മേധാവികൾ മാത്രമേ പതാക ഉയർത്താൻ പാടുള്ളു. പതാക ഉയർത്തുന്ന സമയത്ത് നിർബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സർക്കുലറിലുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP