Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വനിതകളെയും യുവാക്കളെയും ദുർബല വിഭാഗങ്ങളെയും പട്ടികയിൽ നിന്ന് വെട്ടി; പുതുമുഖങ്ങളായി ഇടം പിടിച്ചവർ ഏറെയും 70 വയസ് പിന്നിട്ടവർ; ജില്ല മാറിയും ചിലർ പട്ടികയിൽ; സംവരണ തത്വം പാലിക്കാത്ത കെപിസിസി പട്ടിക ഹൈക്കമാൻഡിനെ പുലിവാല് പിടിപ്പിക്കും

വനിതകളെയും യുവാക്കളെയും ദുർബല വിഭാഗങ്ങളെയും പട്ടികയിൽ നിന്ന് വെട്ടി; പുതുമുഖങ്ങളായി ഇടം പിടിച്ചവർ ഏറെയും 70 വയസ് പിന്നിട്ടവർ; ജില്ല മാറിയും ചിലർ പട്ടികയിൽ; സംവരണ തത്വം പാലിക്കാത്ത കെപിസിസി പട്ടിക ഹൈക്കമാൻഡിനെ പുലിവാല് പിടിപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വനിതകളെയും യുവാക്കളെയും തഴഞ്ഞുള്ള കെപിസിസിയുടെ പട്ടിക ഹൈക്കാൻഡിന് തലവേദനയാകുന്നു.നിലവിൽ തയ്യാറാക്കിയ 282 അംഗ പട്ടികയെ കുറിച്ച് തെരഞ്ഞെടുപ്പ് അഥോറിറ്റി അദ്ധ്യക്ഷന്റെ മുന്നിലേക്ക് പരാതികളുടെ പ്രളയമാണ്. തെരഞ്ഞെടുപ്പ് അഥോറിറ്റി മാനദണ്ഡങ്ങൾ പ്രകാരം സ്ത്രീകൾക്ക് 30 ശതമാനമെങ്കിലും പ്രാതിനിധ്യം നൽകണം.എന്നാൽ, ആകെ 14 വനിതകൾ മാത്രമാണ് പട്ടികയിലുള്ളത്. ഇടുക്കി, കൊല്ലം, കോഴിക്കോട് ജില്ലകളിൽ നിന്ന് വനിതകളില്ല. വനിതകൾ, യുവാക്കൾ,എസ്സിഎസ്ടി വിഭാഗങ്ങളിൽനിന്നുമായി 50 ശതമാനം അംഗങ്ങളുണ്ടാകണമെന്നാണ് മാനദണ്ഡം. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ല.സോളാർ കേസിലുൾപ്പെട്ട എല്ലാവരുംതന്നെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

അധ്യക്ഷ വനിതയായ കൊല്ലം ഡിസിസിയിൽ നിന്ന് ഹൈക്കമാൻഡിന് ലഭിച്ച പട്ടികയിൽ വനിതകൾ മറ്റാരുമില്ല. ഒപ്പം പട്ടികയിൽ ഇടം പിടിക്കാൻ അർഹതയുള്ള നിരവധി യുവാക്കളെയും വെട്ടി. മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ദേശീയ വൈസ്പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ തുടരുമ്പോൾതന്നെയാണ് വനികൾക്ക് അർഹമായ പ്രാതിനിധ്യംഉറപ്പാക്കാൻ ഡിസിസി പ്രസിഡന്റ് തയ്യാറാകാഞ്ഞത്. ഇരുപത്തിരണ്ടംഗ പട്ടികയിൽ ആറ് പേർ മാത്രമാണ് പുതുമുഖങ്ങൾ.

യുവാക്കളും എസ്എസ്ടി വിഭാഗങ്ങളും തഴയപ്പെട്ടു. എസ്സിഎസ്ടി പ്രാതിനിധ്യം 10 ൽ താഴെമാത്രം. പുതുമുഖങ്ങളായി പട്ടികയിൽ ഇടംപിടിച്ചവരിൽ ഏറെയും 70 വയസ്സ് പിന്നിട്ടവരാണ്. വർക്കല കഹാർ, എൻ ശക്തൻ, കരംകുളം കൃഷ്ണപിള്ള തുടങ്ങിയവരൊക്കെ പുതുമുഖ പട്ടികയിലുള്ളവരാണ്. ജില്ല മാറി പലരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലക്കാരനായ പി സി വിഷ്ണുനാഥ് കൊല്ലം ജില്ലയിൽ നിന്നാണ് പട്ടികയിൽ എത്തിയിട്ടുള്ളത്. രാജ്‌മോഹൻ ഉണ്ണിത്താൻ, വക്കം പുരുഷോത്തമൻ തുടങ്ങിയവർ പട്ടികയിലില്ല. അതേസമയം, കെ ശങ്കരനാരായണൻ, എം എം ജേക്കബ്ബ് തുടങ്ങിയവർ സ്ഥാനംപിടിച്ചു.

എംപിമാരുടെയും മുതിർന്ന നേതാക്കളുടെയും എതിർപ്പുകൾകൂടി കണക്കിലെടുത്തു പട്ടിക പരിഷ്‌കരിക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രവർത്തകസമിതിയംഗം എ.കെ. ആന്റണിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സംവരണതത്വം പാലിക്കാത്ത പട്ടിക തലവേദനയായതു കൊണ്ടു തീരുമാനത്തിലെത്താൻ അദ്ദേഹത്തിനും കഴിഞ്ഞിട്ടില്ല.

സംഘടനാ തിരഞ്ഞെടുപ്പിൽ സംവരണം പാലിക്കണമെന്ന് എഐസിസി നേതൃത്വം പലവട്ടം സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് അഥോറിറ്റിയും പല നിർദേശങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP