Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിപ്പ വൈറസ് മരണം 13ആയതിന് പിന്നാലെ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ്; അത്യാഹിത വിഭാഗത്തിൽ ഒഴികെയുള്ള എല്ലാ രോഗികളേയും ഉടൻ ഡിസ്ചാർജ് ചെയ്യും; ജീവനക്കാർക്ക് അവധിയിലും നിയന്ത്രണം

നിപ്പ വൈറസ് മരണം 13ആയതിന് പിന്നാലെ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ്; അത്യാഹിത വിഭാഗത്തിൽ ഒഴികെയുള്ള എല്ലാ രോഗികളേയും ഉടൻ ഡിസ്ചാർജ് ചെയ്യും; ജീവനക്കാർക്ക് അവധിയിലും നിയന്ത്രണം

കോഴിക്കോട്: നിപ്പ വൈറസ് ബാധയിൽ സംസ്ഥാനത്ത് മരണം 13ആയതിന് പിന്നാലെ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ്. അത്യാഹിത വിഭാഗത്തിൽ ഒഴികെയുള്ള എല്ലാ രോഗികളേയും ഉടൻ തന്നെ പേര് വെട്ടാൻ തീരുമാനമായി.സാധാരണ പ്രസവ കേസുകൾ അഡ്‌മിറ്റ് ചെയ്യേണ്ടെന്നും തീരുമാനമായിട്ടുണ്ട്.നിപ്പ രോഗികൾ ചികിത്സയിലുള്ള സാഹചര്യത്തിലാണ് പുതിയ തീരുമാനം.

മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് അവധി നൽകില്ല. സുരക്ഷയുടെ ഭാഗമായി പ്രോട്ടോക്കോൾ പ്രകാരമുള്ള വസ്ത്രം നിർബന്ധമാക്കാനും തീരുമാനമായി.ജീവനക്കാർക്ക് അവധി നൽകുന്നത് നിയന്ത്രിക്കും. അത്യാവശ്യ മെഡിക്കൽ ലീവുകൾ മാത്രമെ അനുവദിക്കൂകയുള്ളു.

പേരാബ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെയും രോഗികളുടെ ബന്ധുക്കളെയും നിപ്പ വൈറസ് ബാധയുടെ പേരിൽ ബസിൽ കയറ്റിയില്ലെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ ഉത്തര മേഖല ട്രാൻസ്പോർട് അസിസ്റ്റന്റ് കമ്മീഷണർ നിർദ്ദേശം നൽകി. ബസ് ജീവനക്കാർക്കും ഉടമയ്ക്കും എതിരെയാവും നടപടി സ്വീകരിക്കുക. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ജോയിന്റ് ആർ.ടി.ഒമാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP