Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി.എച്ച്.കുര്യന്റേത് അധികപ്രസംഗം; കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന പ്രഖ്യാപനം നടത്താൻ അദ്ദേഹത്തിന് അവകാശമില്ല; അതിർത്തി പുനർനിർണയ തീരുമാനം സർക്കാർ മുൻവിധിയോടെയല്ല കാണുന്നതെന്നും ഹിഡൻ അജണ്ടയില്ലെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ

പി.എച്ച്.കുര്യന്റേത് അധികപ്രസംഗം; കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന പ്രഖ്യാപനം നടത്താൻ അദ്ദേഹത്തിന് അവകാശമില്ല; അതിർത്തി പുനർനിർണയ തീരുമാനം സർക്കാർ മുൻവിധിയോടെയല്ല കാണുന്നതെന്നും ഹിഡൻ അജണ്ടയില്ലെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ

മറുനാടൻ മലയാളി ഡസ്‌ക്

കോട്ടയം: നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയിക്കാനുള്ള തീരുമാനത്തെ മുൻവിധിയോടെയല്ല സർക്കാർ കാണുന്നതെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. 3200 ഹെക്ടർ എന്നതു മുൻപ് അളന്നു തിരിച്ചു വിജ്ഞാപനം നടത്തിയിട്ടുള്ളതല്ല.യഥാർഥ വിസ്തൃതി കണ്ടെത്താനാണു ശ്രമം.

അതിർത്തി നിർണ്ണയിക്കുമ്പോൾ യഥാർഥ അവകാശികളെ കുടിയൊഴിപ്പിക്കില്ല. കയ്യേറിയവരുണ്ടോ എന്നറിയാനാണു പുനർനിർണ്ണയം നടത്തുന്നത്. ഇതിനു പിന്നിൽ ഹിഡൻ അജൻഡയില്ല. റവന്യൂമന്ത്രിക്കൊപ്പം, മന്ത്രിമാരായ എം.എം.മണി, കെ.രാജു എന്നിവരടങ്ങുന്ന സമിതി ഉദ്യാനം ഉൾപ്പെട്ട മേഖലയിലെ ജനപ്രതിനിധികളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നിലപാടിൽ മന്ത്രി കടുത്ത അതൃപ്തി അറിയിച്ചു. അതിർത്തി പുനർ നിർണ്ണയിക്കുമ്പോൾ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന പി.എച്ച്. കുര്യന്റെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നു മന്ത്രി പറഞ്ഞു. അത്തരത്തിലൊരു തീരുമാനമില്ല. യോഗത്തിൽ പി.എച്ച്. കുര്യൻ പറഞ്ഞ ഒരു അഭിപ്രായം മാത്രമാണത്. അത്തരത്തിലൊരു പ്രഖ്യാപനം നടത്താൻ അദ്ദേഹത്തിന് അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP