Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്‌നോപാർക്കിലെ ഭീമൻ ബക്കറ്റിൽ ഒരു കിലോ അരിയിട്ടശേഷം വെല്ലുവിളിക്കുക; അഗസ്ത്യകൂടത്തിലെ പാവങ്ങൾക്ക് ഓണമുണ്ണാൻ ടെക്കികളുടെ റൈസ് ബക്കറ്റ് ചലഞ്ച്

ടെക്‌നോപാർക്കിലെ ഭീമൻ ബക്കറ്റിൽ ഒരു കിലോ അരിയിട്ടശേഷം വെല്ലുവിളിക്കുക; അഗസ്ത്യകൂടത്തിലെ പാവങ്ങൾക്ക് ഓണമുണ്ണാൻ ടെക്കികളുടെ റൈസ് ബക്കറ്റ് ചലഞ്ച്

തിരുവനന്തപുരം: ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന കേരളത്തിലെ ഒരു വിഭാഗം തൊഴിലാളികളാണ് ടെക്കികൾ എന്നറിയപ്പെടുന്ന ഐടി പ്രൊഫഷണലുകൾ. ചെയ്യുന്ന ജോലിയുടെ പ്രത്യേകത നോക്കുമ്പോൾ മികവിനുള്ള അംഗീകാരം മാത്രമാണ് ഇവരുടെ ശമ്പളം. ഇങ്ങനെ മെച്ചപ്പെട്ട ശമ്പളം കിട്ടുമ്പോൾ സമൂഹത്തിനോടും ഉത്തരവാദിത്വം കാട്ടണമെന്ന് ടെക്കികളോട് ആരും പറഞ്ഞ് കൊടുക്കേണ്ടതില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് തിരുവനന്തപുരത്തെ ടെക്‌നോപാർക്കിൽ ആരംഭിച്ച റൈസ് ബക്കറ്റ് വിപ്‌ളവം.

അമിറ്റ്രോഫിക് ലാറ്ററൽ സ്‌കെലെറോസിസ് എന്ന രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ ആരംഭിച്ച ഐസ് ബക്കറ്റ് ചലഞ്ചിന് ബദലായി ഇന്ത്യയിൽ റൈസ് ബക്കറ്റ് ചലഞ്ചിന് തുടക്കമിട്ടത് ഹൈദരാബാദ് സ്വദേശിയായ മഞ്ജു ലതാ കലാനിധിയായിരുന്നു. ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആവശ്യമെന്ന നിലയ്ക്ക് വിശപ്പിന്റെ വിളി മനസിലാക്കിയാണ് റൈസ് ബക്കറ്റ് ചലഞ്ച് അവതരിപ്പിക്കുന്നതെന്ന് പറഞ്ഞായിരുന്നു മഞ്ജു റൈസ് ബക്കറ്റ് ചലഞ്ചിന് തുടക്കമിട്ടത്.

ഒരു ബക്കറ്റ് അരി വാങ്ങി വേവിച്ചോ അല്ലാതെയോ ആവശ്യക്കാർക്കു നൽകുന്ന രീതിയാണിത്. ഐസ്ബക്കറ്റ് ചലഞ്ചിലെ പോലെ തന്നെ ഒരാൾ റൈസ് ബക്കറ്റ് ചലഞ്ച് എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് മറ്റൊരാളെ വെല്ലുവിളിക്കുകയും വേണം. അതോടൊപ്പം നൂറു രൂപയിൽ ഒതുങ്ങുന്ന മരുന്നുകൾ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് സംഭാവന ചെയ്യാവുന്നതുമാണ്.

ഇതാണ് ടെക്കികളെയും റൈസ് ബക്കറ്റ് ചലഞ്ചിലേക്ക് ആകർഷിച്ചത്. അഗസ്ത്യകൂടത്തിലെ 60 നിർദ്ധന കുടുംബങ്ങൾക്ക് ഓണക്കാലത്ത് അരിയെത്തിക്കുക എന്ന ലക്ഷ്യമാണ് ഇവരുടെ റൈസ് ബ്ക്കറ്റ് ചലഞ്ചിനു പിന്നിൽ. ടെക്‌നോപാർക്കിലെ തേജസ്വിനി, ഭവാനി, ഗായത്രി,നിള, ചന്ദ്രഗിരി തുടങ്ങിയ കെട്ടിടങ്ങൾക്ക് മുന്നിൽ വലിയ ബക്കറ്റ് വച്ചിട്ടുണ്ട്. ഇതിൽ കുറഞ്ഞത് ഒരു കിലോ അരിയെങ്കിലും ഒരാൾ നിക്ഷേപിക്കണം. ഇതിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യാം. ഒപ്പം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും റൈസ് ബക്കറ്റിലേക്ക് വെല്ലുവിളിക്കാം. വെല്ലുവിളി ഏറ്റെടുക്കുന്നവർ ബക്കറ്റിൽ അരിയിടണം.

ചൊവ്വാഴ്ച ടെക്‌നോപാർക്ക് സിഇഒ ഗിരീഷ്ബാബുവാണ് ഇതിന് തുടക്കം കുറിച്ചത്. വെള്ളിയാഴ്ച വരെ തുടരും. അഗസ്ത്യകൂടത്തിലെ കുടുംബങ്ങൾക്ക് നേരത്തെ മുതൽ ടെക്‌നോപാർക്കിലെ ജീവനക്കാർ വിവിധ സഹായം നൽകുന്നുണ്ട്. മുമ്പ് ഇവരെ ഇവിടെയെത്തിച്ച് സദ്യ നൽകിയിരുന്നു. ടെക്‌നോപാർക്ക് ചുറ്റിക്കാണാനും അവസരം ഒരുക്കി. കാട്ടിൽ നിന്ന് ഇത്രയും ദൂരം വരുന്നത് അവർക്ക് ബുദ്ധിമുട്ടായതിനാൽ ഇത്തവണ റൈസ് ബക്കറ്റ് ചലഞ്ചിൽ ലഭിക്കുന്ന അരി അഗസ്ത്യകൂടത്തിലെത്തിച്ചു നൽകും. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP