Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്നദാനത്തിനുള്ള സംഭാവന സുഖദർശനത്തിനുള്ള കൈക്കൂലിയോ? ശബരിമലയിൽ അന്നദാനത്തിന് ആയിരം രൂപ നൽകിയാൽ പ്രത്യേക ക്യൂവിലൂടെ ശബരീശ ദർശനം നടത്താം; പദ്ധതി വൻ വിജയമെന്ന് അംഗം എം.കെ.രാഘവൻ; പിരിവ് നടപ്പില്ലെന്ന് പ്രസിഡന്റ് പത്മകുമാർ; പുതിയ ദേവസ്വം ബോർഡിൽ തുടക്കത്തിലേ കല്ലുകടി

അന്നദാനത്തിനുള്ള സംഭാവന സുഖദർശനത്തിനുള്ള കൈക്കൂലിയോ? ശബരിമലയിൽ അന്നദാനത്തിന് ആയിരം രൂപ നൽകിയാൽ പ്രത്യേക ക്യൂവിലൂടെ ശബരീശ ദർശനം നടത്താം; പദ്ധതി വൻ വിജയമെന്ന് അംഗം എം.കെ.രാഘവൻ; പിരിവ് നടപ്പില്ലെന്ന് പ്രസിഡന്റ് പത്മകുമാർ; പുതിയ ദേവസ്വം ബോർഡിൽ തുടക്കത്തിലേ കല്ലുകടി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അന്നദാനഫണ്ടിലേക്ക് 1000 രൂപ നൽകിയാൽ പ്രത്യേക ക്യൂവിലൂടെ അയ്യപ്പദർശനം സാധ്യമാക്കുന്ന പദ്ധതിയെ ചൊല്ലി ദേവസ്വം ബോർഡിൽ ഭിന്നത. പരിപാടി വൻ വിജയമെന്നാണ് ബോർഡ് അംഗം എംകെ രാഘവന്റെ നിലപാട്. എന്നാൽ, ഈ പരിപാടി നടക്കില്ലെന്നും സംഭാവനയ്ക്ക് പകരം ദർശനമെന്ന തരത്തിൽ സ്ഥാപിച്ച ബോർഡ് നീക്കണമെന്നുമാണ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ഉത്തരവ്. ഇതോടെ ഇടതുനേതാക്കൾ മാത്രമുള്ള ബോർഡിൽ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. അന്നദാനത്തിന്റെ പേരിൽ പിരിവുകൾ അനുവദിക്കില്ലെന്നാണ് പത്മകുമാറിന്റെ നിലപാട്.

പദ്ധതിയിലൂടെ അന്നദാനത്തിന് കൂടുതൽ തുക സമാഹരിക്കാൻ കഴിയുന്നത് മികച്ച ഭക്ഷണം കൂടുതൽ പേർക്ക് നൽകുന്നതിന് സഹായകമാകുമെന്നാണ് രാഘവന്റെ അഭിപ്രായം. രുചികരമായ ഭക്ഷണമാണ് ദേവസ്വം ബോർഡ് നൽകുന്നത്. സന്നിധാനത്തെ മഹാകാണിക്കയിലും അന്നദാനമണ്ഡപത്തിലും സംഭാവന നൽകാം. ഇവിടെ നിന്നു ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് പ്രത്യേക ക്യൂവിലൂടെ ദർശനം നടത്താനാണ് സൗകര്യമുള്ളത്.

പൊലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് ഈ ക്യൂവിന്റെ ചുമതല നൽകിയിട്ടുണ്ട്. സാധാരണ ഗതിയിലുള്ള ദർശനത്തിന് ഒരുതരത്തിലും തടസമുണ്ടാകാത്ത വിധമാണ് ഇതിന് സൗകര്യം ചെയ്തിരിക്കുന്നത്. പമ്പയിലും സംഭാവന കൗണ്ടർ താമസിയാതെ തുടങ്ങും. മൂന്നു ലക്ഷം രൂപയാണ് അന്നദാന ഫണ്ടിലേക്ക് ഇതുവരെ സംഭാവന ലഭിച്ചത്.

മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തന്നെ വലിയ ഭക്തജന പ്രവാഹമാണ് കാണുന്നത്. കാണിക്കയിലും വലിയ വർദ്ധനയുണ്ടായെന്ന് രാഘവൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ആദ്യ ദിവസങ്ങളിലെ കണക്കനുസരിച്ച് 4.34 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 2.56 കോടി രൂപയാണ് ലഭിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP