Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരേഷ് അയച്ചത് ഒരേ ഒരു വിവരാവകാശം; ഇതുവരെ മറുപടി നൽകിയത് നൂറോളം സർക്കാർ ഓഫീസുകൾ; ആർക്കും കൃത്യമായ ഉത്തരം ഇല്ലാതിരുന്നിട്ടും രജിസ്റ്റേർഡ് കത്തുകൾ വാങ്ങാൻ വീട്ടിൽ ഇരുന്ന് മടുത്ത് ഈ ചെറുപ്പക്കാരൻ

സുരേഷ് അയച്ചത് ഒരേ ഒരു വിവരാവകാശം; ഇതുവരെ മറുപടി നൽകിയത് നൂറോളം സർക്കാർ ഓഫീസുകൾ; ആർക്കും കൃത്യമായ ഉത്തരം ഇല്ലാതിരുന്നിട്ടും രജിസ്റ്റേർഡ് കത്തുകൾ വാങ്ങാൻ വീട്ടിൽ ഇരുന്ന് മടുത്ത് ഈ ചെറുപ്പക്കാരൻ

ആലപ്പുഴ: അഞ്ചു ചോദ്യങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം ഉത്തരം തേടി പൊതുഭരണ വകുപ്പിന് കത്തയച്ചതാണ് സുരേഷ്. കൃത്യമായ മറുപടി കിട്ടിയുമില്ല. എന്നാൽ ഇന്നും മറുപടിയായി രജിസ്റ്റേർഡ് കിട്ടുകയും ചെയ്യുന്നു. അങ്ങനെ എല്ലാം കൊണ്ടും പെട്ടിരിക്കുകയാണ് സുരേഷ്.

കോഴിക്കോട്ട് മാൻഹോളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ നൗഷാദ് മരിക്കുകയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വിവാദമുയരുകയും ചെയ്തപ്പോഴാണ് ഹരിപ്പാട് സ്വദേശി സുരേഷിന് ഒരു വിവരാവകാശം അയച്ചത്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലെത്തിയ ശേഷം 2015 ഡിസംബർ വരെ അപകടത്തിൽപ്പെട്ടും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടയിലും എത്ര പേർ മരണമടഞ്ഞു, വിതരണം ചെയ്ത തുകയെത്ര എന്നിവ അറിയണം. അതിനാണ് പൊതുഭരണ വകുപ്പിലെ വിവരാവകാശ വിഭാഗത്തിലേക്ക് വിവരാവകാശം അയച്ചത്.

ഡിസംബർ 20ന് മറുപടി എത്തി. ആവശ്യപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല. വിവരങ്ങൾ ലഭ്യമാക്കാനായി ആഭ്യന്തരം, റവന്യൂ, ഫയർഫോഴ്‌സ് വിഭാഗങ്ങളിലേക്ക് അപേക്ഷ കൈമാറിയിട്ടുണ്ട്. പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ ആഭ്യന്തര വകുപ്പിൽ നിന്ന് കത്തുവന്നു. വിവരങ്ങൾ അവിടെയും സൂക്ഷിച്ചിട്ടില്ലാത്തതിനാൽ ഫയർഫോഴ്‌സ് മേധാവിക്ക് കത്തു കൈമാറിയിരിക്കുന്നു. റവന്യൂ വിഭാഗത്തിൽ നിന്നും സമാനമായ മറുപടി വന്നു. ഒരാഴ്ച കൂടി പിന്നിട്ടതോടെ കളക്ടറേറ്റുകളിലെ മറുപടി എത്തിത്തുടങ്ങി. ഒരിടത്തു പോലും സുരേഷ് ആവശ്യപ്പെട്ട വിവരങ്ങൾ ശേഖരിച്ചു വച്ചിട്ടില്ല.

അതത് താലൂക്ക് ഓഫീസുകളിലേക്ക് അപേക്ഷ കൈമാറിയെന്നായിരുന്നു കത്തുകൾ. താമസിയാതെ താലൂക്ക് ഓഫീസുകളിൽ നിന്ന് ഒന്നുമില്ലെന്ന മറുപടി വരാൻ തുടങ്ങി. ഇതുവരെ 35 താലൂക്കുകളിൽ നിന്നുള്ള മറുപടിക്കത്ത് കിട്ടി. 112 ഫയർഫോഴ്‌സ് സ്റ്റേഷനുകൾ സംസ്ഥാനത്തുണ്ട്. ഓരോയിടത്തു നിന്നും മറുപടി ലഭിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം വരെ 62 കത്തുകൾ ലഭിച്ചു. ഇവയിൽ പലതും രജിസ്റ്റേർഡ് പോസ്റ്റിലാണ് എത്തുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സുരേഷ്. അതുകൊണ്ട് തന്നെ രജിസ്റ്റേർഡ് പോസ്റ്റ് ഒപ്പിട്ടുവാങ്ങാൻ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP