Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരസ്യ കശാപ്പിൽ റിജിൽ മാക്കുറ്റി ഉൾപ്പെടെ എട്ടു പേർ അറസ്റ്റിൽ; യൂത്ത് കോൺഗ്രസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് കണ്ണൂർ സിറ്റി പൊലീസ്; ചുമത്തിയത് വളർത്തുമൃഗങ്ങളോടുള്ള ക്രൂരത തടയൽ, അന്യായമായ സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ

പരസ്യ കശാപ്പിൽ റിജിൽ മാക്കുറ്റി ഉൾപ്പെടെ എട്ടു പേർ അറസ്റ്റിൽ; യൂത്ത് കോൺഗ്രസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് കണ്ണൂർ സിറ്റി പൊലീസ്; ചുമത്തിയത് വളർത്തുമൃഗങ്ങളോടുള്ള ക്രൂരത തടയൽ, അന്യായമായ സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ

കണ്ണൂർ: കണ്ണൂരിൽ ബീഫ് ഫെസ്റ്റിന്റെ ഭാഗമായി പരസ്യമായി മാടിനെ അറുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. കണ്ണൂർ സിറ്റി പൊലീസ് ആണ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

വളർത്തുമൃഗങ്ങളോടുള്ള ക്രൂരത തടയൽ, അന്യായമായ സംഘംചേരൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളേ പ്രതികൾക്ക് എതിരെ ചുമത്തിയിട്ടുള്ളൂ എന്നാണ് വിവരം.

സംഭവത്തെ തുടർന്ന് കേസെടുത്തപൊലീസ് റിജിൽ ഉൾപ്പെടെയുള്ളവരോട് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേന്ദ്ര സർക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിൽ പ്രതിഷേധിച്ച് പൊതുജനമധ്യത്തിൽ കന്നുകാലിയെ കശാപ്പ് ചെയ്ത റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസുകാരെ അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് അടുത്തിടെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവം കിരാതമാണെന്ന് പറഞ്ഞ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ രംഗത്ത് വന്നതിന് പിന്നാലെ ആയിരുന്നു സസ്‌പെൻഷൻ.

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധമാണ് വിവാദത്തിലായത്. കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്തായിരുന്നു യൂത്ത് കോൺഗ്രസ് സമരം. നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് നേതാക്കളെ പാർട്ടി സസ്പെൻഡ് ചെയ്തത്.

യുവമോർച്ച നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസെടുത്തിരുന്നു. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ മാടിനെ അറുത്തുവെന്നാണ് കേസ്.

കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്തുടനീളം വിവിധ സംഘടനകൾ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരുന്നു. അതിനിടെയാണ് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി മാടിനെ അറുത്ത് വിതരണം ചെയ്ത് പ്രതിഷേധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP