Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തടിക്കഷണം തിരുകി മീറ്റർ ഓഫാക്കിയ വീട്ടുകാർക്ക് 24,000 രൂപ പിഴ; വൈദ്യുതി മോഷ്ടാക്കളെ വേട്ടയാടി സിങ്കം മുന്നോട്ട്

തടിക്കഷണം തിരുകി മീറ്റർ ഓഫാക്കിയ വീട്ടുകാർക്ക് 24,000 രൂപ പിഴ; വൈദ്യുതി മോഷ്ടാക്കളെ വേട്ടയാടി സിങ്കം മുന്നോട്ട്

തിരുവനന്തപുരം: കെഎസ്ഇബി വിജിലൻസ് ഓഫീസറായി ചുമതലയേറ്റതോടെ ഋഷിരാജ് സിങ് പണി തുടങ്ങി. എറണാകുളത്തും തിരുവനന്തപുരത്തും പാലക്കാടും കൊല്ലത്തും ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ വൈദ്യുതി മോഷണം കണ്ടെത്തി.

ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മിന്നൽ പരിശോധനയിലാണ് തൃക്കാക്കര ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രണ്ട് കണക്ഷനുകളിൽ നിന്ന് താരിഫ് ദുരുപയോഗം കണ്ടെത്തിയത്. 5,16,735 രൂപ പിഴ ചുമത്തി. തിരുവനന്തപുരം യൂണിറ്റ് പാറശാല ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ നടത്തിയ പരിശോധനയിൽ കൊറ്റാമത്ത് ഒരു കണക്ഷനിലെ താരിഫ് ദുരുപയോഗം കണ്ടെത്തി. 1,00,000 രൂപ പിഴ ഈടാക്കി.

പാലക്കാട് കൽപ്പാത്തിക്കടുത്ത് ഒരു വീട്ടിൽ മീറ്ററ്റിനുള്ളിൽ തടിക്കഷണം കടത്തി മീറ്ററിന്റെ പ്രവർത്തനം നിറുത്തിവച്ചതായി കണ്ടെത്തി. വീട്ടുകാർക്ക് 24,000 രൂപ പിഴ ചുമത്തി. കൊല്ലം യൂണിറ്റ് നടത്തിയ പരിശോധനയിൽ കാർഷികാവശ്യത്തിനുള്ള താരിഫ് ദുരുപയോഗം ചെയ്തതിന് 5,000 രൂപയും സർവീസ് വയർ ലൂപ്പ് ചെയ്തതിന് 1,00,000 രൂപയും പിഴ ചുമത്തി.

കഴിഞ്ഞ ദിവസം കോട്ടയം കടുത്തുരുത്തിയിലും കുറിച്ചിയിലും വൈദ്യുതിമോഷണം പിടിച്ചിരുന്നു. ആറരലക്ഷം രൂപയായിരുന്നു പിഴ ഈടാക്കിയത്. കടുത്തുരുത്തി സെൻട്രൽ ഹോട്ടലിൽ നടത്തിയ റെയ്ഡിൽ വൈദ്യുതി മോഷണം കണ്ടെത്തി. ഹോട്ടൽ ഉടമകൾക്ക് അഞ്ചര ലക്ഷം രൂപ പിഴ ചുമത്തി. ഋഷിരാജ് സിംഗിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

അതേ സമയം ഇടവ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻ മാൻ അജികുമാർ 11 കെ വി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അസിസ്റ്റന്റ് എൻജിനിയർ എം മുഹമ്മദ് അസ്‌നാനെ കാസർകോട്ടേക്കും സബ് എൻജിനിയർ എം അബ്ദുൽ ഹാഷിമിനെ കൽപ്പറ്റയിലേക്കും അടിയന്തരമായി സ്ഥലം മാറ്റാൻ കെഎസ്ഇബി ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP