Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈദ്യുതി മോഷണം സൂചന നൽകുന്നവർക്ക് പിഴയുടെ പത്തു ശതമാനം വാഗ്ദാനം ചെയ്ത് ഋഷിരാജ് സിങ്; മീറ്റർ ശരിയാക്കാൻ വൈദ്യുതി ജീവനക്കാർ നെട്ടോട്ടത്തിൽ; നാണക്കേട് ഒഴിവാക്കാൻ പ്രമുഖരും

വൈദ്യുതി മോഷണം സൂചന നൽകുന്നവർക്ക് പിഴയുടെ പത്തു ശതമാനം വാഗ്ദാനം ചെയ്ത് ഋഷിരാജ് സിങ്; മീറ്റർ ശരിയാക്കാൻ വൈദ്യുതി ജീവനക്കാർ നെട്ടോട്ടത്തിൽ; നാണക്കേട് ഒഴിവാക്കാൻ പ്രമുഖരും

തിരുവനന്തപുരം: വൈദ്യുതി ബോർഡ് എന്തുകൊണ്ട് ലാഭത്തിലാകുന്നില്ലെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത തന്നെയാണ് കാരണമെന്ന് നിസ്സംശയം പറയാനാകും. വൻകിടക്കാരോ ചെറുകിടക്കാരോ എന്ന വ്യത്യാസമില്ലാതെ വൈദ്യുതി മോഷ്ടിക്കുന്ന നാട്ടിൽ ഇതിന് ഒത്താശ ചെയ്യുന്നവരാണ് കെഎസ്ഇബി ജീവനക്കാർ. വ്യവസായ കേന്ദ്രങ്ങളിൽ നിന്നുതന്നെ ആയിരക്കണക്കിന് കോടികൾ പിരിഞ്ഞു കിട്ടാനുമുണ്ട്. ഇത് പിരിച്ചെടുക്കാനും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. രാഷ്ട്രീയക്കാരും-ഉദ്യോഗസ്ഥരും ചേർന്ന് എല്ലാം ഒതുക്കി തീർക്കുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി ബോർഡിലെ വിജിലൻസ് മേധാവിയായി നിയമിതനായ ഋഷിരാജ് സിങ് രണ്ടും കല്പിച്ച് രംഗത്തെത്തിയത്.

വൈദ്യുതി മോഷണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് പിഴത്തുകയുടെ അഞ്ച് ശതമാനമോ അൻപതിനായിരം രൂപയോ പാരിതോഷികം നൽകുമെന്നാണ് ഋഷിരാജ് സിംഗിന്റെ വാഗ്ദാനം. വൈദ്യുതി മോഷണം നടത്തുന്നവർ എത്ര വലിയവരായാലും പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.ഏതാനും ദിവസങ്ങൾക്ക് മുൻപ് വൈദ്യുതി ബോർഡ് വിജിലൻസ് നടത്തിയ പരിശോധനയിൽ പിറവത്ത് 72 ലക്ഷത്തിന്റെ വൈദ്യുതി ദുരുപയോഗം കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ എജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഒഫ് അക്വാകൾച്ചർ വക ഹാച്ചറിയിലെ 7.85 ലക്ഷം രൂപയുടെ വൈദ്യുതി ദുരുപയോഗവും കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിലും ചെറുതും വലുതുമായ മോഷണങ്ങൾ പിടികൂടി പിഴ ചുമത്തുകയുണ്ടായി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

കേടായ മീറ്റർ നന്നാക്കി വെക്കാതെ ഉപഭോക്താക്കൾ നൽകുന്ന പണം പോക്കറ്റിൽ വാങ്ങിയിടുന്ന വൈദ്യുതി ജീവനക്കാർ ഋഷിരാജ് നടപടി തുടങ്ങിയതോടെ നന്നാക്കി വെക്കാനുള്ള നെട്ടോട്ടത്തിലാണ്. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിലും മാളുകളിലും വൈദ്യുതി മോഷണം നടക്കുന്നുണ്ടെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഇത്തരം വൻകിടക്കാരുടെ തങ്ങളുടെ മേൽ പിടിവീഴുമെന്ന ഭയത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP