Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തരികിട സാബുമാത്രം പ്രകോപിതനാകുന്നത് എന്തിന്? ചേട്ടന്റെ മരണത്തിന് കാരണക്കാരാരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം തനിക്കില്ലേ? ഡാർക്ക് സീൻ വിവാദത്തിൽ കലാഭവൻ മണിയുടെ അനുജന് പറയാനുള്ളത്

തരികിട സാബുമാത്രം പ്രകോപിതനാകുന്നത് എന്തിന്? ചേട്ടന്റെ മരണത്തിന് കാരണക്കാരാരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം തനിക്കില്ലേ? ഡാർക്ക് സീൻ വിവാദത്തിൽ കലാഭവൻ മണിയുടെ അനുജന് പറയാനുള്ളത്

തൃശ്ശൂർ : നടൻ കലാഭവൻ മണിയുടെ മരണത്തിലെ ദുരഹത സംബന്ധിച്ച അന്വേഷണത്തെ കുറിച്ച് അഭിപ്രായപ്രകടനം നടത്തുമ്പോൾ തരികിട സാബു മാത്രം പ്രകോപിതനാകുന്നത് എന്തെന്ന് മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ. മണിയുടെ മരണ ദിവസം പാഡിയിലെത്തിയ എല്ലാവരെയും ചോദ്യം ചെയ്യണമെന്നാണ് താൻ ആവശ്യപ്പെട്ടത്. അതിൽ സാബുമാത്രം തന്നോട് ഇത്ര പ്രകോപിതനാകുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്ന് രാമകൃഷ്ണൻ പ്രതികരിച്ചു.

ചേട്ടന്റെ മരണത്തിന് കാരണക്കാരാരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം തനിക്കില്ലേ എന്നും സംശയാസ്പദമായ സാഹചര്യത്തിൽ അന്നവിടെയെത്തിയ മുഴുവൻ പേരെയും ചോദ്യം ചെയ്യണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും രാമകൃഷ്ണൻ പറയുന്നു. സാബുവിനെ മാദ്ധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കാൻ താൻ ശ്രമിച്ചിട്ടില്ല. താൻ പ്രശസ്തിക്കുവേണ്ടി ഓരോന്ന് പറയുകയാണെന്നും ജീവിച്ചിരിക്കവേ മണിയുമായി അകലം പ്രാപിച്ചിരുന്നവരാണ് മരണശേഷം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും സാബു ആരോപിച്ചിരുന്നു. ചേട്ടന്റെ മരണം ഞാൻ പ്രശസ്തിക്കു വേണ്ടി ഉപയോഗിക്കുമോ എന്നും മണിച്ചേട്ടൻ എന്നെ വീട്ടിൽ കയറ്റുമായിരുന്നോ എന്നത് സാബുവാണോ നിശ്ചയിക്കുന്നത് എന്നും രാമകൃഷ്ണൻ ചോദിക്കുന്നു.

വാർത്തകളിൽ പ്രത്യക്ഷപ്പെടാനായുള്ള സാബുവിന്റെ ശ്രമമായാണ് എനിക്കിതൊക്കെ തോന്നുന്നത്. ഞാൻ പറഞ്ഞവരുടെ കൂട്ടത്തിൽ സാബുവിനെ കൂടാതെ മറ്റ് പലരുമുണ്ട്. എന്നാൽ, അവരൊക്കെ സത്യസന്ധമായി പൊലീസ് അന്വേഷണത്തെ നേരിടുകയാണ്. ഈ കേസിൽ സത്യത്തിനും നീതിക്കും വേണ്ടി ഇനിയും പ്രതികരിക്കുമെന്നും സാബുവിന്റെ സംസ്‌കാരശൂന്യതയാണ് അയാളുടെ പ്രതികരണങ്ങളിൽ കണ്ടതെന്നും അതിന് താനല്ല ഇവിടുത്തെ ജനങ്ങളാണ് മറുപടി പറയേണ്ടതെന്നും രാമകൃഷ്ണൻ പറഞ്ഞു.

സാബുവിനേയും നടൻ ജാഫർ ഇടുക്കിയേയും പൊലീസ് മുറയിൽ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്ന് രാമകൃഷ്ണൻ പറഞ്ഞതായി വാർത്ത വന്നിരുന്നു. ഇതോടെയാണ് സാബു അസഭ്യവർഷം ചൊരിഞ്ഞ് രംഗത്തെത്തിയത്. ഇതോടെ നിയന്ത്രണംവിട്ട സാബു രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിക്കുമെതിരെ അസഭ്യവർഷമുതിർക്കുകയായിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് സാബു ഇരുവർക്കുമെതിരെ രംഗത്തെത്തിയത്.

മണിച്ചേട്ടന്റേറത് സ്വാഭാവിക മരണമാണെന്ന് റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു. വിഷ മദ്യത്തിന്റെ അളവ് കണ്ടെത്തിയതിനെക്കുറിച്ചൊന്നും എനിക്കറിയില്ല. രാമകൃഷ്ണൻ വെറുതെ പ്രശസ്തിക്കു വേണ്ടി ഓരോന്നും പറയുന്നതാണ്. പൊലീസ് മുറയിൽ ചോദ്യം ചെയ്യണമെന്നൊക്കെ അയാൾ പറയുന്നത് വിവരമിലഌയ്മയാണ്. പൊലീസ് മുറയെന്താണെന്ന് തത്തമ്മചുണ്ടൻ പറഞ്ഞുതരണം. വിവരക്കേട് വിളിച്ചു പറയുന്നതിന് ഒരു പരിധിയുണ്ട്. ഈ പറയുന്നതൊന്നും എന്നെ ബാധിക്കില്ല. ജീവിച്ചിരുന്നമ്പോൾ മണിച്ചേട്ടൻ വീട്ടിൽ കയറ്റാത്തവനാണ് എന്നെ ചോദ്യം ചെയ്യണം എന്ന് പറയുന്നത് ഇങ്ങനെ പറഞ്ഞാണ് സാബുവിന്റെ തെറിവിളി

സാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഡാർക്ക് സീനാണല്ലോ ബ്രോ, എന്ന് ഒരാൾ ചോദിച്ചപ്പോഴാണ് സാബു അസഭ്യം വിളി തുടങ്ങിയത്. സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും ആയിരിക്കും. മൂന്നാംമുറ അവന്റെ തന്തയുടെ അടുത്തുകൊണ്ട് കാണിപ്പിച്ചാൽ മതി....ഇങ്ങനെ വളരെ രൂക്ഷമായ ഭാഷയിലാണ് സാബു ഫേസ്‌ബുക്കിൽ പ്രതികരിച്ചിരിക്കുന്നത്. കുറച്ചു നാൾ ആയി എന്നെ ഈ കേസിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നുവെന്നും ആദ്യമൊക്കെ ഞാൻ പ്രതികരിക്കാതിരുന്നത് ഒരു സഹോദരൻ മരിച്ച ആളിന്റെ മാനസിക അവസ്ഥ പരിഗണിച്ചാണെന്നും സാബു പറയുന്നു. ഇനി അതു എന്റെ കയ്യിൽ നിന്നു പ്രതീക്ഷിക്കണ്ടെന്ന മുന്നറിയിപ്പും സാബു കമന്റിൽ നൽകുന്നുണ്ട്.

കലാഭവൻ മണിയുടേത് ആസൂത്രിത കൊലപാതകമെന്ന് ഒപ്പം ഉണ്ടായിരുന്ന ഡോക്ടറുടേയും മാനേജർ ജോബിയുടേയും ഒത്താശയോടെയാണ് കൊലപാകം നടന്നതെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു. സംഭവ സമയത്ത് പാഡിയിൽ ഉണ്ടായിരുന്ന ജാഫർ ഇടുക്കിയേയും സാബുവിനേയും പൊലീസ് മുറയിൽ ചോദ്യം ചെയ്യണമെന്നും രാസപരിശോധന വീണ്ടും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് കേട്ടാലറയ്ക്കുന്ന വാക്കുകൾ ഉപയോഗിച്ച് സാബുമോൻ തെറിവിളിയുമായി രംഗത്തെത്തിയത്. ഇതിനെയാണ് രാമകൃഷ്ണൻ ഇപ്പോൾ സംശയ നിഴലിൽ നിർത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP