Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ ഞങ്ങളുടെ അമ്മു പാവങ്ങളുടെ ഡോക്ടറാകും;സിബിഎസ്ഇ പരീക്ഷയിൽ കലാഭവൻ മണിയുടെ മകൾക്ക് മികച്ച വിജയം; ശ്രീലക്ഷ്മിയുടെ വിജയ വാർത്ത പങ്കുവച്ച് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ

അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ ഞങ്ങളുടെ അമ്മു പാവങ്ങളുടെ ഡോക്ടറാകും;സിബിഎസ്ഇ പരീക്ഷയിൽ കലാഭവൻ മണിയുടെ മകൾക്ക് മികച്ച വിജയം; ശ്രീലക്ഷ്മിയുടെ വിജയ വാർത്ത പങ്കുവച്ച് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ

തൃശ്ശൂർ: അച്ഛന്റെ ആഗ്രഹം തെറ്റിക്കതെ അവൾ പ്ലസ് ടൂ പരീക്ഷയ്ക്കും മികച്ച വിജയം നേടിയതിന്റെ സന്തോഷം എത്ര പറഞ്ഞാലും തീരില്ല. അന്തരിച്ച നടൻ കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷമി പരീക്ഷയിൽ ഉന്നത വിജയം നേടിയതിനെക്കുറിച്ച് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞ വാക്കുകളാണിത്.

കലാഭവൻ മണി ഹൃദയത്തോട് ചേർത്ത ചേട്ടന്റെ ജീവന്റ ജീവനായ മകൾ ശ്രീലക്ഷ്മി. പ്ളസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി.പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോൾ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജഗ്വാർ കാർ സമ്മാനമായി നൽകിയ പൊന്നച്ഛൻ മകൾ പാവങ്ങൾക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും . അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകൾക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു. തൻെ സഹോദരൻ മകളെ കുറിച്ച് കണ്ട സ്വപ്‌നങ്ങളെ കുറിച്ച് പറയുകയാണ് രാമകൃഷ്ണൻ.

പാവങ്ങളുടെ ഡോക്ടർ എന്നതിനപ്പുറം ,അച്ഛനെ ഓർത്ത് നെഞ്ചു പിടഞ്ഞു വരുന്നവർക്കൊക്കെ അച്ഛനെ പോലെ സ്നേഹവും, ആശ്വാസവും നൽകണം. അച്ഛന്റെ ആഗ്രഹങ്ങൾ സഫലമാകാകുന്നതോടെ ആ ആത്മാവിന് നിത്യശാന്തി ലഭിക്കും.നീറ്റ് തുടങ്ങിയ ഇനിയുള്ള പരീക്ഷകളെല്ലാം ഉന്നത വിജയം കൈവരിക്കാൻ ജഗദീശ്വരൻ കൂട്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അമ്മൂസിന് സർവ്വ മംഗളങ്ങളും നേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP