Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒറ്റപ്പാലത്ത് റോഡിലെ കുഴി മൂന്നുവയസ്സുകാരന്റെ ജീവനെടുത്തു; റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ ബ്രേക്കിട്ടപ്പോൾ പിന്നാലെ വന്ന ഓട്ടോയിടിച്ച് അപകടം; തെറിച്ചുവീണ കുഞ്ഞിന്റെ മരണം ആന്തരിക രക്തസ്രാവത്തെ തുടർന്ന്

ഒറ്റപ്പാലത്ത് റോഡിലെ കുഴി മൂന്നുവയസ്സുകാരന്റെ ജീവനെടുത്തു; റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ ബ്രേക്കിട്ടപ്പോൾ പിന്നാലെ വന്ന ഓട്ടോയിടിച്ച് അപകടം; തെറിച്ചുവീണ കുഞ്ഞിന്റെ മരണം ആന്തരിക രക്തസ്രാവത്തെ തുടർന്ന്

പാലക്കാട്: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ നോക്കുന്നതിനിടെ സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് മൂന്നുവയസ്സുകാരൻ മരിച്ചു. കുഞ്ഞുമായി പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മായന്നൂർ സ്വദേശി ശ്രീശബരിയാണ് മരിച്ചത്.

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപം സ്‌കൂട്ടറിൽ ഓട്ടോയിടിക്കുകയായിരുന്നു. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടറിന്റെ വേഗം കുറച്ചപ്പോൾ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇതോടെ സ്‌കൂട്ടർ മറിഞ്ഞ് കുഞ്ഞുൾപ്പെടെ തെറിച്ചുവീണു. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കും പരുക്കേറ്റു.

സ്‌കൂട്ടറിൽ രക്ഷിതാക്കൾക്കൊപ്പം യാത്രചെയ്യുകയായിരുന്നു ശ്രീശബരി. മുന്നിൽ കുഴി കണ്ടതിനെ തുടർന്ന് സ്‌കൂട്ടറിന്റെ വേഗത കുറച്ചപ്പോൾ പിന്നിൽ വന്ന ഓട്ടോറിക്ഷ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ ആദ്യം ഒറ്റപ്പാലത്തെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കുട്ടി മരിച്ചത്. അമ്മ പ്രീതിയുടെ കാലിലൂടെ ഓട്ടോറിക്ഷ കയറുകയും ചെയ്തു. പ്രതിഷേധ സൂചകമായി നാട്ടുകാർ ഒറ്റപ്പാലത്ത് റോഡ് ഉപരോധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP