Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിഴക്കേക്കോട്ടയിൽ റോഡ് നവീകരണം ഡിസംബർ പത്തിനകം

തിരുവനന്തപുരം: നഗര റോഡ് വികസന പദ്ധതിയുടെ ഭാഗമായി കിഴക്കേക്കോട്ടയിൽ തുടരുന്ന പ്രവർത്തനങ്ങൾ അടുത്ത മാസം പത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി വി. എസ്. ശിവകുമാർ. റോഡുകളുടെ വീതി കൂട്ടൽ, പുതിയ ബസ് ബേകൾ, മീഡിയൻ, ട്രാഫിക് ഐലന്റുകൾ, നടപ്പാത, കൈവരികൾ എന്നിവ പൂർത്തിയായി. ഭൂഗർഭ' വൈദ്യുതി കേബിളുകളും മൂന്ന് ട്രാഫിക് സിഗ്‌നലുകളും സ്ഥാപിച്ചു. കിഴക്കേക്കോട്ട വാതിലിന്റെ ഇരു വശങ്ങളിലുമായി ടൈൽസ് പാകലും സൗന്ദര്യവത്കരണവും ഗാന്ധി പാർക്കിനു ചുറ്റുമുള്ള റോഡുകളുടെ നവീകരണവും ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എംഎൽഎ ഫണ്ടുപയോഗിച്ച് ഇവിടെ പുതിയ ബസ് ഷെൽട്ടറുകളും ബസ് സമയമടക്കം ലഭ്യമാകുന്ന ഡിസ്‌പ്ലേ ബോർഡുകളും സ്ഥാപിക്കും. അട്ടക്കുളങ്ങര ബസ് ടെർമിനൽ സമവായത്തിലൂടെ നടപ്പിലാക്കുമെന്നും മന്ത്രി വി എസ് ശിവകുമാർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP