Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐത്തല - അറുവച്ചാംകുഴി റോഡിന് ശാപമോക്ഷമാകുന്നു; നിർമ്മാണോദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു; ശബരിമല റോഡ് ദീർഘകാല അടിസ്ഥാനത്തിൽ നിർമ്മിക്കുമെന്ന് മന്ത്രി; ആദ്യ അഞ്ചു വർഷക്കാലം നിർമ്മാണ ഗ്യാരണ്ടി ഉറപ്പുവരുത്തുമെന്നും സുധാകരൻ

ഐത്തല - അറുവച്ചാംകുഴി റോഡിന് ശാപമോക്ഷമാകുന്നു; നിർമ്മാണോദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു; ശബരിമല റോഡ് ദീർഘകാല അടിസ്ഥാനത്തിൽ നിർമ്മിക്കുമെന്ന് മന്ത്രി; ആദ്യ അഞ്ചു വർഷക്കാലം നിർമ്മാണ ഗ്യാരണ്ടി ഉറപ്പുവരുത്തുമെന്നും സുധാകരൻ

എരുമേലി: ശബരിമല റോഡ് ദീർഘകാല അടിസ്ഥാനത്തിൽനിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഐത്തല - അറുവച്ചാംകുഴി റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യ അഞ്ചു വർഷക്കാലം നിർമ്മാണ ഗ്യാരണ്ടി ഉറപ്പുവരുത്തും. തുടർന്നുള്ള അഞ്ചു വർഷക്കാലം ആനുവൽ മെയിന്റനൻസ് അടിസ്ഥാനത്തിലും റോഡ് പരിപാലിക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ റോഡുകളുടെ നിർമ്മാണത്തിൽ രാജ്യാന്തര നിലവാരം ഉറപ്പുവരുത്തും.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രദേശവാസികളെ കുടിയിറക്കുന്ന എന്നത് സർക്കാരിന്റെ ലക്ഷ്യമല്ല. കെഎസ്ടിപി പദ്ധതിപ്രകാരമുള്ള റോഡുകളുടെ നിർമ്മാണ പുരോഗതി ലോക ബാങ്ക് പരിശോധിക്കേണ്ടതുണ്ട്. കെഎസ്ടിപി വർക്കിലെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിൽ പഴിചാരുന്നതിൽ അർഥമില്ലെന്നും മന്ത്രി പറഞ്ഞു. 69 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന അമ്പലപ്പുഴ - തിരുവല്ല റോഡിന്റെ പ്രവർത്തികൾ പുരോഗമിച്ചുവരികയാണ്. പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്തമായി ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡ് നിർമ്മാണം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഐത്തല - അറുവച്ചാംകുഴി റോഡിന്റെ നിർമ്മാണത്തിന് 873.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. 12 കിലോമീറ്റർ നീളമുള്ള റോഡിൽ 3.80 മീറ്റർ വീതിയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി.എം ആൻഡ് ബി സി വർക്കും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയും, കലുങ്കുകൾ വീതികൂട്ടുന്നതും പുതിയ കലുങ്കുകൾ ഓടയും ഉൾപ്പെടുത്തിയാണ് പ്രവൃത്തി വിഭാവനം ചെയ്തിരിക്കുന്നത്. ഈ പ്രവൃത്തി എഗ്രിമെന്റ് പ്രകാരം 8 മാസത്തിനകം പൂർത്തിയാക്കും.

ഐത്തല - അറുവച്ചാംകുഴി റോഡിന്റെ നിർമ്മാണം പൂർത്തീകരണത്തോടുകൂടി ഐത്തല - അറുവച്ചാൻകുഴി റോഡിന്റെ ഇടക്കായി പമ്പാനദിക്ക് സമാന്തരമായി താമസിക്കുന്ന മലയോര നിവാസികൾക്ക് അനുഭവപ്പെടുന്ന യാത്രാദുരിതം ഒഴിവാക്കുവാൻ സാധിക്കും.

റാന്നി എം എൽഎ രാജു ഏബ്രഹാമിന്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്വാഗതസംഘം കൺവീനർ വി എൻ സുധാകരൻ, സൂപ്രണ്ടിങ് എഞ്ചിനീയർ വി വി ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് റാന്നി ഗിരിജ മധു പ്രസിഡന്റ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് റോസമ്മ സ്‌കറിയ, ജില്ലാ പഞ്ചായത്ത് മെമ്പർ പി വി വർഗീസ്, മീനു ജേക്കബ് (മെമ്പർ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ വക്കച്ചൻ പവ്വത്തിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ അലക്സ്, ഗ്രാമപഞ്ചായത്ത് മെമ്പർ സാംകുട്ടി വെട്ടാപ്പാല, ഗ്രാമപഞ്ചായത്ത് മെമ്പർ കെ ശ്രീകുമാർ, പെരുനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഗ്രേസിക്കുട്ടി വർക്കി, രാഷ്ട്രീയ കക്ഷി നേതാക്കൾ, സാംസ്‌കാരി നായകർ തുടങ്ങിയവർ സംസാരിച്ചു. വി എൻ സുധാകരൻ സ്വാഗതവും എക്സിക്യൂട്ടീവ് എൻജിനീയർ ആർ അനിൽകുമാർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP